അടൂർ: എംസി റോഡിൽ അടൂർ മിത്രപുരത്ത് നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിൽ കാറിടിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു. കാറിൽ യാത്ര ചെയ്തിരുന്ന ചെങ്ങന്നൂർ പുത്തൻകാവ് മോടിയിൽ ആലുംമൂട്ടിൽ വീട്ടിൽ റവ. വിനീത് മാത്യുവിന്റെ മകൾ ജോവാന റേച്ചലാണ് (ആറുമാസം) മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും രാത്രിയിൽ മരിച്ചു. മാർത്തോമ്മാ സഭ വൈദികനും തിരുവനന്തപുരം സെന്റ് തോമസ് സ്കൂൾ ഓഫ് ഗ്രൂപ്പിന്റെ ചാപ്ലയിനുമായ റവ. വിനീത് മാത്യുവും കുടുംബവും ചെങ്ങന്നൂരിലെ വീട്ടിലേക്കു വരുന്പോൾ ഇന്നലെ വൈകുന്നേരം 4.30നായിരുന്നു അപകടം. അമ്മ: ഷേബ.