കോട്ടയം: ഈ അധ്യയന വർഷം നാലു പുതിയ പഠനവകുപ്പുകൾ കൂടി തുടങ്ങാൻ സർവകലാശാല സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. വൈസ് ചാൻസലർ പ്രഫ. സാബു തോമസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് തീരുമാനം. സ്കൂൾ ഓഫ് നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി, സ്കൂൾ ഓഫ് ആർട്ടിഫിഷൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക്സ്, സ്കൂൾ ഓഫ് എനർജി മെറ്റീരിയൽസ്, സ്കൂൾ ഓഫ് ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് എന്നീ പഠനവകുപ്പുകളാണ് തുടങ്ങുന്നത്.
പുതുതായി 70 അധ്യാപകർക്കു ഗവേഷണ ഗൈഡ്ഷിപ്പ് നൽകും. അഫിലിയേറ്റഡ് എയ്ഡഡ്, ഗവണ്മെന്റ് കോളജുകളിലെ അധ്യാപകർക്ക് ഗൈഡ്ഷിപ്പ് നൽകും. കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 14ന് നടക്കും. ഓഗസ്റ്റ് ഒന്‍പതിന് തീരുമാനിച്ച തെരഞ്ഞെടുപ്പാണ് 14ലേക്കു മാറ്റിയത്. ഐഐആർബിഎസിലെ ഈ അധ്യയന വർഷത്തെ പ്രവേശനം, പാഠ്യപദ്ധതി, ഫെലോഷിപ്പ് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉചിതമായ തീരുമാനമെടുക്കാൻ വൈസ് ചാൻസലർ, രജിസ്ട്രാർ ഡോ. കെ. സാബുക്കുട്ടൻ, സിൻഡിക്കറ്റംഗം പി.കെ. ഹരികുമാർ എന്നിവർ ഉൾപ്പെട്ട സമിതിയെ നിയോഗിച്ചു.
അടുത്ത അധ്യയന വർഷം മുതൽ പിഎച്ച്ഡിക്കു ഓണ്‍ലൈനായി പ്രവേശന പരീക്ഷ നടത്തും. ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് ഒന്നാം സെമസ്റ്റർ മുതൽ ഒൗട്ട് കം ബേസ്ഡ് ഓണ്‍ലൈൻ ചോദ്യബാങ്ക് സംവിധാനം നടപ്പാക്കും. സർവകലാശാല പഠനവകുപ്പുകളിലും ഇതു നടപ്പാക്കും. സർവകലാശാല ഹോസ്റ്റലിൽ അനധികൃതമായി ആരും താമസിക്കുന്നില്ലെന്ന് വൈസ് ചാൻസലർ പറഞ്ഞു. കാലാവധി പൂർത്തിയാക്കിയ സിൻഡിക്കറ്റംഗം ഡോ. കെ. കൃഷ്ണദാസിനു യാത്രയയപ്പ് നൽകി.