കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ 19,20 തീയതികളിൽ കൊച്ചിയിൽ സിഎ വിദ്യാർഥി സമ്മേളനം സംഘടിപ്പിക്കും. നാളെ രാവിലെ 10 ന് എറണാകുളം ഫൈൻ ആർട്ട്സ് ഹാളിൽ ജില്ലാ കളക്ടർ എസ്. സുഹാസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. കേന്ദ്ര കമ്മിറ്റി അംഗവും ബോർഡ് ഓഫ് സ്റ്റഡീസ് ചെയർപേഴ്സണുമായ കെമിഷ സോണി അധ്യക്ഷത വഹിക്കും.
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ബാബു ഏബ്രഹാം കള്ളിവയലിൽ ദക്ഷിണേന്ത്യൻ കൗണ്‍സിൽ ചെയർമാൻ ജോമോൻ കെ. ജോർജ്, എറണാകുളം ശാഖ വിദ്യാർഥി അസോസിയേഷൻ ചെയർപേഴ്സണ്‍ ദീപാ വർഗീസ് എന്നിവർ പ്രസംഗിക്കും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം.പി. വിജയ കുമാർ, ജി. ശേഖർ, പി. രാജേന്ദ്രകുമാർ, എറണാകുളം ശാഖയുടെ സ്ഥാപക സെക്രട്ടറി വേണുഗോപാൽ സി. ഗോവിന്ദ് എന്നിവർ ചർച്ചകൾക്കു നേതൃത്വം നൽകും. എറണാകുളം ശാഖ ചെയർമാൻ പി.ആർ. ശ്രീനിവാസൻ സ്വാഗതം ആശംസിക്കും.
20 ന് സോഫ്റ്റ് സ്കിൽ ട്രെയിനർ കനക് ജിൻ, ഇൻകം ടാക്സ് കമ്മീഷണർ എൻ. ജയശങ്കർ, ബേബി പോൾ, എറണാകുളം ശാഖ മുൻ ചെയർമാൻ കെ.പി. പോൾസണ്‍ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രബന്ധങ്ങൾ അവതരിപ്പിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട സിഎ വിദ്യാർഥികൾ ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ച് പാഠ്യപാഠ്യേതര വിഷയത്തിലുള്ള അവരുടെ അറിവും കഴിവും പങ്കുവയ്ക്കും.