പാലാ: പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറും അക്കാഡമിക് ഡീനുമായി എംജി വാഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസിനെ നിയമിച്ചു.
ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ഇന്റർ ഡയോസിഷൻ ട്രസ്റ്റ് ബോർഡ് യോഗതീരുമാനമനുസരിച്ച് ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ ഫാ. ഫിലിപ്പ് ഞരളക്കാട്ടിന്റെ സാന്നിധ്യത്തിൽ ഡോ. സിറിയക് തോമസ് ചുമതലയേറ്റു. പ്രിൻസിപ്പൽ ഡോ. ജോസഫ് വെട്ടിക്കൽ, അസോസിയേറ്റ് പ്രിൻസിപ്പൽ ഡോ . മാത്യു ജോസഫ്, വൈസ് പ്രിൻസിപ്പൽ ഡോ. ജോർജ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.