കൊച്ചി: ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ രണ്ടാം ഘട്ട ആരോഹണ്‍ സോഷ്യല്‍ ഇന്നവേഷന്‍ അവാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. 2018ലെ അവാര്‍ഡുകള്‍ക്കു കിട്ടിയ മികച്ച പ്രതികരണം കണക്കിലെടുത്താണ് സാമൂഹിക മേഖലയിലെ കണ്ടുപിടുത്തത്തിന് വീണ്ടും അവാര്‍ഡുകള്‍ നല്‍കുന്നത്.
അടിസ്ഥാന ജീവിതസൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ട മനുഷ്യരുടെ ജീവിതങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന കണ്ടുപിടുത്തങ്ങള്‍ നടത്തുന്ന വ്യക്തികള്‍ക്കും ടീമുകള്‍ക്കും സന്നദ്ധസ്ഥാപനങ്ങള്ക്കും നല്കുന്ന അംഗീകാരമാണ് ആരോഹണ്‍ സോഷ്യല്‍ ഇന്നവേഷന്‍ അവാര്‍ഡ്. ആരോഗ്യസംരക്ഷണം, ഗ്രാമീണവികസനം, അഗതി സംരക്ഷണം, സ്ത്രീ സുരക്ഷയും ശാക്തീകരണവും, വിദ്യാഭ്യാസവും സ്പോര്‍ട്സും, സുസ്ഥിര വികസനം എന്നീ ആറു മേഖലയില്‍ നിന്നുള്ള കണ്ടുപിടിത്തങ്ങള്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. അപേക്ഷകള്‍ സെപ്റ്റംബര്‍ 30നകം സമർപ്പിക്കണം. ഇന്ത്യയില്‍ താമസിക്കുന്ന 18 വയസിനു മുകളിലുള്ളവര്‍ക്ക് എന്‍ട്രികള്‍ അയക്കാം. മത്സരാര്‍ഥികള്‍ അവരുടെ എന്‍ട്രികള്‍ വിശദീകരിക്കുന്ന വീഡിയോ ആരോഹണ്‍ സോഷ്യല്‍ ഇന്നവേഷന്‍ അവാര്‍ഡ് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണം.
വിശദ വിവരങ്ങൾക്ക് www.infosys.com/aarohan സന്ദര്‍ശിക്കുക.