തിരുവനന്തപുരം: ഗവണ്മെന്റ് ആർട്സ് കോളജിലും വിദ്യാർഥിനികൾക്കെതിരേ എസ്എഫ്ഐയുടെ ഗുണ്ടായിസം. കോളജിലെ വിദ്യാർഥിനികളെ എസ്എഫ്ഐ നേതാക്കൾ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ പുറത്തായി. വനിതാ മതിലിൽ പങ്കെടുക്കാതിരുന്ന വിദ്യാർഥിനികളെ കോളജിലെ യൂണിയൻ ഓഫീസ് മുറിയിൽ വിളിച്ച് വരുത്തി എസ്എഫ്ഐ നേതാക്കൾ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയാണ് ഇന്നലെ പുറത്തുവന്നത്. നീയൊക്കെ ക്ലാസ് ഉണ്ടായിരുന്നെങ്കിൽ അന്നു വരുമായിരുന്നല്ലോ എന്ന് ശബ്ദരേഖയിൽ പറയുന്നത് വ്യക്തമാണ്. ക്ലാസിൽ കയറാത്ത ഒരു ചരിത്രമുണ്ടായിരുന്നു എസ്എഫ്ഐക്ക്. വനിതാ മതിലിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കാൻ വിളിച്ചപ്പോൾ ഫോണ് കട്ട് ചെയ്തത് എന്തിനാണെന്നും ഭീഷണി സ്വരത്തിൽ നേതാക്കൾ ചോദിക്കുന്നതും ശബ്ദരേഖയിലുണ്ട്.
എടീ..എന്നാണ് വിദ്യാർഥിനികളെ നേതാക്കൾ അഭിസംബോധന ചെയ്യുന്നത്. തങ്ങൾ വീട്ടിൽ പോയതാണെന്നു വിദ്യാർഥിനികൾ പറയുന്നതും ശബ്ദരേഖയിൽ കേൾക്കാം. ആർട്സ് കോളജിൽ എസ്എഫ്ഐക്ക് മാത്രമാണ് യൂണിറ്റ് ഉള്ളത്. മറ്റ് വിദ്യാർഥി സംഘടനകൾക്ക് യൂണിറ്റ് സ്ഥാപിക്കാൻ എസ്എഫ്ഐ അനുവദിക്കാറില്ലെന്നും വിദ്യാർഥികൾ ആരോപിക്കുന്നു.