തിരുവനന്തപുരം: സ്പോർട്സ് വെയ്റ്റേജിനായി യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്ത് പിഎസ്സിക്ക് സമർപ്പിച്ച ആർച്ചറി സർട്ടിഫിക്കറ്റുമായി ബന്ധമില്ലെന്ന് ആർച്ചറി അസോസിയേഷൻ.
സർവകലാശാലയുടെ സർട്ടിഫിക്കറ്റാണ് പ്രതി നൽകിയിട്ടുള്ളത്. ഇക്കാര്യത്തിൽ പൂർണ ഉത്തരവാദിത്തം സർവകലാശാലയ്ക്കാണ്.
ശിവരഞ്ജിത്ത് ആർച്ചറി ജില്ലാ, സംസ്ഥാന ടൂർണമെന്റുകളിൽ പങ്കെടുത്തിട്ടില്ല. ആർച്ചറി അസോസിയേഷനിൽ അംഗവുമല്ല. അസോസിയേഷൻ നൽകുന്ന സർട്ടിഫിക്കറ്റുകളിൽ പങ്കെടുത്തവരുടെ ഫോട്ടോ ഉൾപ്പെടെയുണ്ടാകുമെന്നും അസോസിയേഷൻ വ്യക്തമാക്കി.