തിരുവനന്തപുരം: എസ്എഫ്ഐക്ക് സമാന്തര സർവകലശാലയായി പ്രവർത്തിക്കുന്നതിന് അവസരമൊരുക്കിയ കേരള സർവകലാശാല വൈസ് ചാൻസലറെ ചാൻസലർ കൂടിയായ ഗവർണർ പുറത്താക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല സമരം നടത്തുന്ന കെഎസ്യു സംസ്ഥാന അധ്യക്ഷൻ കെ.എം. അഭിജിത്തിനെ സമരപന്തലിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളുടെ വീട്ടിൽനിന്നും എസ്എഫ്ഐയുടെ യൂണിറ്റ് ഓഫീസിൽനിന്നും കെട്ടുകണക്കിന് ഉത്തരക്കടലാസും വ്യാജ സീലുകളുമാണ് കണ്ടെടുത്തത്. സിപിഎമ്മിന്റെ ചട്ടുകങ്ങളായി പ്രവർത്തിക്കുന്ന അധ്യാപകരാണ് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് എസ്എഫ്ഐക്ക് ഒത്താശ ചെയ്യുന്നത്. ഇത്തരം അധ്യാപകർക്കെതിരേ കർശന നടപടിയെടുക്കണം.
സിപിഎം നേതാക്കളെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിച്ച പിഎസ്സിയുടെ വിശ്വാസ്യത നഷ്ടമായെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടങ്ങിയവരും ഇന്നലെ വൈകുന്നേരത്തോടെ സമരപ്പന്തലിലെത്തിയിരുന്നു.
കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തും സംസ്ഥാന ജനറൽ സെക്രട്ടറി നബീൽ കല്ലമ്പലവും സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന നിരാഹാര സത്യാഗ്രഹം മൂന്നാം ദിനത്തിലേക്ക് കടന്നു.