കൊച്ചി: കെഎസ്ആർടിസിയിൽനിന്നു പിരിച്ചുവിട്ട എംപാനൽ ഡ്രൈവർമാരെ ദിവസ വേതനാടിസ്ഥാനത്തിൽ വീണ്ടും നിയമിച്ചതിനെതിരേ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടി.
ഡ്രൈവർ തസ്തികയിലേക്കുള്ള പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ആലപ്പുഴ സ്വദേശി വേണുഗോപാൽ നൽകിയ ഹർജിയിൽ എത്ര എംപാനലുകാരെ വീണ്ടും നിയമിച്ചെന്ന് അറിയിക്കാനാണ് ചീഫ് ജസ്റ്റീസ് ഋഷികേശ് റോയ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.
എംപാനൽ ഡ്രൈവർമാരെ ഏപ്രിൽ 30നകം പിരിച്ചുവിട്ട് 2,455 ഒഴിവുകളിലേക്ക് പിഎസ്സി റാങ്ക് ലിസ്റ്റിൽനിന്നു നിയമനം നടത്താൻ ഹർജിക്കാരനടക്കമുള്ളവർ നൽകിയ ഹർജിയിൽ ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു.