തിരുവനന്തപുരം: വിവിധ അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും നാളിതുവരെ അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർഥികൾക്ക് ആവശ്യമെങ്കിൽ പ്രസിദ്ധപ്പെടുത്തിയ വേക്കൻസിയിൽ പ്രവേശനം നേടുന്നതിന് ഇന്ന് അപേക്ഷ സമർപ്പിക്കാം. എന്നാൽ നിലവിൽ പ്രവേശനം നേടിയവർക്കും വിവിധ ക്വോട്ടകളിൽ പ്രവേശനം നേടിയശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർക്കും അപേക്ഷിക്കാനാകില്ല. നിലവിലുള്ള വേക്കൻസി അഡ്മിഷൻ വെബ്സൈറ്റായ www.hs cap.kerala.gov.inൽ ഇന്നു രാവിലെ ഒൻപതിന് പ്രസിദ്ധീകരിക്കും. മാതൃകാഫോറം വെബ്സൈറ്റിൽ ലഭ്യമാണ്. സ്കൂളുകളിൽനിന്ന് അപ്ലോഡ് ചെയ്യപ്പെട്ട അപേക്ഷകൾ കേന്ദ്രീകൃതമായി പരിഗണിച്ച് മെരിറ്റ് അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയാറാക്കി അഡ്മിഷൻ വെബ്സൈറ്റിൽ നാളെ രാവിലെ ഒമ്പതിന് പ്രസിദ്ധീകരിക്കും.