ഉപ്പുതറ: സ്കൂട്ടർ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. കാപ്പിപ്പതാൽ സേക്രട്ട് ഹാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നഴ്സറി വിഭാഗം അധ്യാപിക പുളിങ്കട്ട വലിയപറന്പിൽ ബിനോജിയുടെ ഭാര്യ എം.കെ. ശ്രീജയാണ് (37) മരിച്ചത്. കഴിഞ്ഞ 11 ന് ചീന്തലാർ സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സ്കൂട്ടർ ഓടിക്കാൻ പഠിക്കുന്നതിനിടെയാണ് അപകടം.
നിയന്ത്രണംവിട്ട വാഹനം 20 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഇൻഡോ അമേരിക്കൻ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. ഇന്നലെ ഉച്ചയോടെ മരണം സംഭവിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ: അഭിനവ്, ആര്യ.