തിരുവനന്തപുരം: കേരള സർവകലാശാലാ കായികവകുപ്പിന്റെ സീൽ മോഷണം പോയിട്ടില്ലെന്നു കായികവകുപ്പ് മേധാവി ജയരാജ്.
യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥിയും വധശ്രമക്കേസിലെ ഒന്നാം പ്രതിയുമായ ശിവരഞ്ജിത്തിന്റെ വീട്ടിൽനിന്നു സർവകലാശാലാ കായികവകുപ്പ് മേധാവിയുടെ സീൽ കഴി ഞ്ഞദിവസം കണ്ടെത്തിയിരുന്നു. തുടർന്ന് ഇന്നലെ കായിക വകുപ്പ് വിശദമായ പരിശോധന നടത്തി. ഇതേത്തുടർന്നാണ് കായികവകുപ്പിന്റെ സീൽ നഷ്ടപ്പെട്ടിട്ടില്ലെന്നും ശിവരഞ്ജിത്തിന്റെ വീട്ടിൽ കണ്ടത് വ്യാജ സീൽ ആകാമെന്നും സർവകലാശാലാ കായികവകുപ്പ് മേധാവി പറഞ്ഞത്.