മങ്കൊന്പ്: ചന്പക്കുളത്താറ്റിൽ ഇന്നലെ നടന്ന മൂലംവള്ളംകളിയിൽ നടുഭാഗം ബോട്ട്ക്ലബ്ബിന്റെ നടുഭാഗം ചുണ്ടൻ ജേതാവ്. ജോമി കെ. ഗ്രിഗറിയായിരുന്നു ക്യാപ്റ്റൻ. അത്യന്തം വാശിയേറിയ ഫൈനൽ മത്സരത്തിൽ നേരിയ വ്യത്യാസത്തിൽ ചന്പക്കുളം ചുണ്ടനെ രണ്ടാംസ്ഥാനത്തേക്കു പിന്തള്ളിയാണ് നടുഭാഗം ജേതാക്കളായത്. സാജു ജേക്കബ് മലയിലിന്റെ നേതൃത്വത്തിലെത്തിയ യുബിസി കൈനകരിയാണ് ചന്പക്കുളം ചുണ്ടൻ തുഴഞ്ഞത്. ഹീറ്റ്സ് മത്സരത്തിലെ എതിരാളികളായിരുന്ന ആയാപറന്പ് വലിയ ദിവാൻജി മത്സരത്തിനെത്താതിരുന്ന സാഹചര്യത്തിൽ നടുഭാഗം ഫൈനലിലേക്കു നേരിട്ടു പ്രവേശനം നേടുകയായിരുന്നു.
കൈപ്പുഴമുട്ട് എൻസിഡിസി ബോട്ട് ക്ലബ്ബിന്റെ ദേവാസിനാണ് മൂന്നാംസ്ഥാനം. ചുണ്ടൻ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലിൽ പോലീസ് ബോട്ട് ക്ലബ്ബിന്റെ കാരിച്ചാൽ ഒന്നാമതെത്തി. എ ഗ്രേഡ് വെപ്പുവള്ളങ്ങളുടെ മത്സരത്തിൽ മങ്കൊന്പ് സെന്റ് പയസ് ടെൻത് ബോട്ട് ക്ലബ്ബിന്റെ അന്പലക്കടവൻ ജേതാവായി. ക്രിസ് പ്രദീപ് കുറുംതോട്ടിക്കലായിരുന്നു ക്യാപ്റ്റൻ. എ-ഗ്രേഡ് ഇരുട്ടുകുത്തി വള്ളങ്ങളുടെ ഫൈനലിൽ മൂന്നുതൈക്കൽ ഒന്നാമതായി തുഴഞ്ഞെത്തി. അർജുൻ എം. സത്യന്റെ നേതൃത്വത്തിൽ കുമരകം സമുദ്ര ബോട്ട്ക്ലബ്ബാണ് മൂന്നുതൈക്കലിൽ മത്സരിച്ചത്. ബി-ഗ്രേഡ് വെപ്പുവള്ളങ്ങളുടെ ഫൈനലിൽ കുമരകം കെസിവൈഎലിന്റെ ചിറമേൽ തോട്ടുകടവൻ, ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളങ്ങളുടെ ഫൈനൽ മത്സരത്തിൽ കുമരകം സെൻട്രൽ ബോട്ട്ക്ലബ്ബിന്റെ താണിയനും വിജയികളായി.
വിദ്യാർഥികൾക്കായി നടന്ന ചുരുളൻ വള്ളങ്ങളുടെ വിഭാഗത്തിൽ കണ്ടങ്കരി ഡിവിഎച്ച്എസ്എസ് തുഴഞ്ഞ വേങ്ങയിൽ പുത്തൻവീട് വിജയിച്ചു. വനിതകൾക്കായി നടന്ന തെക്കനോടി വള്ളങ്ങളുടെ ഫൈനലിൽ ചന്പക്കുളം ഗ്രാമപഞ്ചായത്ത് സിഡിഎസിന്റെ കന്പനി വളളം ഒന്നാമതായി ഫിനിഷ് ചെയ്തു. തോമസ്ചാണ്ടി എംഎൽഎ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.
കളക്ടർ അദീല അബ്ദുള്ള അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ ജലോത്സവ സമിതി ചെയർമാൻ കൂടിയായ സബ്കളക്ടർ വി.ആർ. കൃഷ്ണതേജ സ്വാഗതം പറഞ്ഞു. ചന്പക്കുളം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലത്തിങ്കൽ, തഹസിൽദാർ ടി.ഐ. വിജയസേനൻ തുടങ്ങിയവർ പ്രസംഗിച്ചു. വിജയികൾക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ ട്രോഫികൾ വിതരണം ചെയ്തു.