തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്തിലും എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പിഎസ്സി പരീക്ഷയില്‍ ഉന്നത റാങ്ക് ലഭിച്ച സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ടും കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പരിപാടികള്‍ തലസ്ഥാനത്ത് നടത്തിയ പ്രതിഷേധങ്ങളില്‍ സംഘര്‍ഷം.
യൂണിവേഴ്സിറ്റി കോളജില്‍നിന്നു വീണ്ടും ഉത്തരക്കടലാസ് പിടിച്ച സംഭവം അറിഞ്ഞെത്തിയ കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്, നേതാക്കളായ ജഷീര്‍ പള്ളിവേല്‍, മാത്യു കെ. ജോണ്‍, ജെ.എസ്. അഖില്‍, അസ്ലം, ജോബിന് എന്നിവരെ അധ്യാപകര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. പിന്നാലെ എത്തിയ പോലീസ് ഇന്‍സ്പെക്ടര്‍ സമ്പത്ത് മര്‍ദിച്ചതായി കെഎസ്യു പ്രവര്‍ത്തകര്‍ പറഞ്ഞു.കെഎസ്യു ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ യൂണിവേഴ്സിറ്റി ആസ്ഥാനത്തേക്കും മാര്‍ച്ച് നടത്തി. മാര്‍ച്ച് എന്എസ്യു ദേശീയ സമിതി അംഗം ജെ.എസ്. അഖില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സെയ്താലി കായ്പാടി അധ്യക്ഷനായിരുന്നു. സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ നേതൃത്വം നല്കി.