തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിൽ ജൂഡീഷൽ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം തുടങ്ങി.
അതിക്രമങ്ങൾക്ക് ഒത്താശ ചെയ്യുന്ന പ്രിൻസിപ്പലിനെയും അധ്യാപകരെയും സസ്പെൻഡ് ചെയ്യുക, കേരള സർവകലാശാല സിൻഡിക്കറ്റ് പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചിട്ടുണ്ട്. കോണ്ഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻചാണ്ടി സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. കെഎസ്യു ജില്ലാ പ്രസിഡന്റ് സെയ്താലി കായിപ്പാടി അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ വി.എസ്. ശിവകുമാർ, എം. വിൻസെന്റ്, ഡിസിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കെപിസിസി ജനറൽ സെക്രട്ടറിമാരായ തമ്പാനൂർ രവി, ടി. ശരത്ചന്ദ്രപ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.