കൊച്ചി: ശബരിമലയിൽ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ പോലീസ് നടത്തിയ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് എട്ട് പോലീസുകാരെ തിരിച്ചറിഞ്ഞെന്നും ഇവർക്കെതിരെ വകുപ്പുതല നടപടിയെടുക്കുമെന്നും സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. പോലീസ് അതിക്രമത്തിനെതിരെ നടപടി വേണമെന്ന ഹർജികളിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.
പോലീസുകാർ നിലയ്ക്കലിലും പന്പയിലുമായി വാഹനങ്ങൾ തകർത്തതുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് നടപടി തേടി ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
പോലീസുകാർ നിലയ്ക്കലിലും പന്പയിലുമായി വാഹനങ്ങൾ തകർത്തതുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് നടപടി തേടി ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.