പത്തനംതിട്ട: കർക്കിടകമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്രനട ഇന്നു വൈകുന്നേരം അഞ്ചിനു തുറക്കും. ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി വി.എൻ.വാസുദേവൻ നന്പൂതിരി ശ്രീകോവിൽ നട തുറന്ന് ദീപം തെളിക്കും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകളുണ്ട്. നാളെ പുലർച്ചെ അഞ്ചിനു നട തുറന്ന് നിർമാല്യവും അഭിഷേകവും നടത്തും. തുടർന്ന് നെയ്യഭിഷേകം, മഹാഗണപതി ഹോമം. ഉദയാസ്തമന പൂജ, പുഷ്പാഭിഷേകം, പടിപൂജ എന്നിവ എല്ലാ ദിവസങ്ങളിലും ഉണ്ടാകും. 21 ന് രാത്രി 10 ന് ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും.