പുതുക്കാട് (തൃശൂർ): ചരക്കുലോറിക്കു പിന്നിൽ ഗ്യാസ് ഏജൻസിയുടെ ലോറിയിടിച്ച് ഡ്രൈവർ ഇടുക്കി നെടുങ്കണ്ടം സ്വദേശി മരിച്ചു. തൂക്കുപാലം വെസ്റ്റുപാറ മലയിൽകുന്നത്ത് സജി തോമസ്(50) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.30ന് കുറുമാലിയിലെ കൊടുംവളവിലായിരുന്നു അപകടം.
ഗ്യാസ് ഏജൻസിയുടെ ഡ്രൈവറായിരുന്ന സജി ഓടിച്ചിരുന്ന ലോറി നിയന്ത്രണംവിട്ട് മുന്പിൽ പോവുകയായിരുന്ന ചരക്കുലോറി വളവുതിരിയുന്നതിനിടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം തകർന്നു.
ലോറി വെട്ടിപ്പൊളിച്ചാണ് സജിയെ പുറത്തെടുത്തത്. ഉടനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിലിണ്ടറുകൾ കാലിയായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ചാലക്കുടി ഭാഗത്തുനിന്നു തൃശൂരിലേക്കുപോവുകയായിരുന്നു ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി. പുതുക്കാട് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: അജി. മക്കൾ: ബോബി, ഗ്ലാഡിസ്, ജസ്റ്റിൻ.