ഭരണങ്ങാനം: ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാ തീർഥാടനകേന്ദ്രത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ഒരുക്കങ്ങൾ പൂർത്തിയായി. 19ന് രാവിലെ 10.45നു പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റും. 11ന് സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ കുർബാനയർപ്പിച്ച് സന്ദേശം നൽകും. തിരുനാൾ ദിവസങ്ങളിൽ രാവിലെ 5.15, 6.30, 8.30,11 ഉച്ചകഴിഞ്ഞ് 2.30, വൈകുന്നേരം അഞ്ച് എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കും. 11നുള്ള വിശുദ്ധ കുർബാന വിവിധ ബിഷപ്പുമാരുടെ കാർമികത്വത്തിൽ ആയിരിക്കും.
20ന് കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയിൽ, 21ന് സാഗർ രൂപതാമെത്രാൻ മാർ ജെയിസ് അത്തിക്കളം 22ന് സീറോ മലബാർ സഭാ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, 23ന് താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, 24ന് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തികണ്ടത്തിൽ , 25ന് ബിഷപ് മാർ മാത്യു വാണിയക്കിഴക്കേൽ, 26ന് കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാൻ മാർ ജോസ് പുളിക്കൽ, 27ന് 11ന് പത്തനംതിട്ട ബിഷപ് ഡോ. സാമുവൽ മാർ ഐറേനിയോസ് വൈകുന്നേരം അഞ്ചിന് കോട്ടയം ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് എന്നിവർ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും.
പ്രധാന തിരുനാൾ ദിനമായ 28ന് പുലർച്ചെ 4.45 മുതൽ വൈകുന്നേരം വരെ തുടർച്ചയായി വിശുദ്ധ കുർബാന ഉണ്ടായിരിക്കും. 7.15 ന് ബിഷപ് മാർ ജോസഫ് പള്ളിക്കാപറന്പിൽ നേർച്ചയപ്പം ആശീർവദിക്കും. തുടർന്ന് ഇടവക ദേവാലയത്തിൽ ബിഷപ് മാർ ജേക്കബ് മുരിക്കൻ വിശുദ്ധ കുർബാനയർപ്പിക്കും. 10ന് ഇടവക ദേവാലയത്തിൽ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് തിരുനാൾ റാസയർപ്പിച്ച് സന്ദേശം നൽകും. തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം.
തിരുനാളിന്റെ ഒരുക്കമായി അൽഫോൻസാമ്മയുടെ കബറിടത്തിങ്കലേയ്ക്ക് വിവിധ ഇടവകകളിലെയും ഭക്തസംഘടനകളുടെയും നേതൃത്വത്തിൽ തീർഥാടകർ എത്തിത്തുടങ്ങി. മുന്നോടിയായി പാലാ രൂപത മാതൃ-പിതൃവേദി ആഭിമുഖ്യത്തിൽ ജപമാലറാലിയും തീർഥാടനവും നടന്നു. 20 ന് ഫ്രാൻസിസ്കൻ അല്മായ സഭ, കടനാട് ഫൊറോന എന്നിവിടങ്ങളിൽ നിന്ന് തീർഥാടനം. 21ന് ചെങ്ങളം ഇടവക, 26ന് പൂഞ്ഞാർ ഫൊറോനാ തീർഥാടകരെത്തി വിശുദ്ധ കുർബാനയർപ്പിക്കും. 20ന് പാലാ രൂപത ഇവാഞ്ചലൈസേഷന്റെ നേതൃത്വത്തിൽ രാത്രി ആരാധന. 27 ന് ഉച്ചകഴിഞ്ഞ് 2.30ന് ബധിരർക്കായി വിശുദ്ധ കുർബാന.
തിരുനാൾ ദിവസങ്ങളിൽ മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, സുറിയാനി ഭാഷകളിലും, സീറോ മലബാർ, ലത്തീൻ, മലങ്കര റീത്തുകളിലും വിശുദ്ധ കുർബാന അർപ്പിക്കപ്പെടും.
പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ് മാർ ജേക്കബ് മുരിക്കൻ, ബിഷപ് മാർ ജോസഫ് പള്ളിക്കാപറന്പിൽ, വികാരിജനറാളൻമാരായ മോൺ. ജോസഫ് കുഴിഞ്ഞാലിൽ, മോൺ. ഏബ്രാഹം കൊല്ലിത്താനത്തുമലയിൽ, മോൺ.ജോസഫ് മലേപ്പറന്പിൽ, മോൺ.സെബാസ്റ്റ്യൻ വേത്താനത്ത്, തീർഥാടനകേന്ദ്രം റെക്ടർ ഫാ. ജോസ് വള്ളോംപുരയിടത്തിൽ, ഭരണങ്ങാനം ഫൊറോന വികാരി ഫാ. അഗസ്റ്റിൻ കൊഴുപ്പൻകുറ്റി, തീർഥാടനകേന്ദ്രം അസിസ്റ്റന്റ് റെക്ടർ ഫാ. ജോസഫ് മേയിക്കൽ, ഫാ. ഏബ്രാഹം കണിയാംപടിക്കൽ, ഫാ.ജോസഫ് കിഴക്കേക്കര, ഫാ.തോമസ് വലിയവീട്ടിൽ,ഫാ. മാത്യു പുത്തൻപുരക്കൽ, ഫാ.ജോസഫ് മഠത്തിക്കുന്നേൽ, ഫാ.മൈക്കിൾ ഒൗസേപ്പറന്പിൽ, ഫാ.മാർട്ടിൻ കല്ലറയ്ക്കൽ, ഫാ.ഏബ്രാഹം തകിടിയേൽ, ഫാ. മാത്യു കുരിശുംമൂട്ടിൽ തുടങ്ങിയവർ തിരുനാൾ തിരുക്കർമങ്ങൾക്കു നേതൃത്വം നൽകും.