തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ എസ്എഫ്ഐക്കെതിരേ ആഞ്ഞടിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ഇടതുപക്ഷത്തെ അക്രമിക്കുന്നവരെ സഹായിക്കുന്ന സമീപനമാണ് യൂണിവേഴ്സിറ്റി കോളജിൽ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. കോളജിൽ വേറെ സംഘടനകളെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന സമീപനം മുട്ടാളത്തമാണ്. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നതിന്റെ അർഥം അറിയുന്നവർ എസ്എഫ്ഐയുടെ നേതൃത്വത്തിൽ വരണമെന്നും എം.എ. ബേബി പറഞ്ഞു.