+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഛായാ​ഗ്ര​ാഹ​ക​ൻ എം.​ജെ.​രാ​ധാ​കൃ​ഷ്ണ​ൻ അ​ന്ത​രി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മൂ​​​ന്നു പ​​​തി​​​റ്റാ​​​ണ്ടോ​​​ളം മ​​​ല​​​യാ​​​ള സി​​​നി​​​മാ ലോ​​​ക​​​ത്തു നി​​​റ​​​സാ​​​ന്നി​​​ധ്യ​​​മാ​​​യി​​​രു​​​ന്ന ഛായാ​​​ഗ്രാ​​​ഹ​​​ക​​​ൻ എം.​​​ജെ.​​​ രാ​
ഛായാ​ഗ്ര​ാഹ​ക​ൻ എം.​ജെ.​രാ​ധാ​കൃ​ഷ്ണ​ൻ അ​ന്ത​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മൂ​​​ന്നു പ​​​തി​​​റ്റാ​​​ണ്ടോ​​​ളം മ​​​ല​​​യാ​​​ള സി​​​നി​​​മാ ലോ​​​ക​​​ത്തു നി​​​റ​​​സാ​​​ന്നി​​​ധ്യ​​​മാ​​​യി​​​രു​​​ന്ന ഛായാ​​​ഗ്രാ​​​ഹ​​​ക​​​ൻ എം.​​​ജെ.​​​ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ (60) അ​​​ന്ത​​​രി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഇ​​​ന്ന​​​ലെ രാ​​​ത്രി ഏ​​​ഴ​​​ര​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​മാ​​​ണു മ​​​ര​​​ണ​​കാ​​​ര​​​ണം.

സം​​​സ്ഥാ​​​ന ച​​​ല​​​ച്ചി​​​ത്ര പു​​​ര​​​സ്കാ​​​രം ഏ​​​ഴു ത​​​വ​​​ണ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. 75ല​​​ധി​​​കം ചി​​​ത്ര​​​ങ്ങ​​​ളു​​​ടെ ഛായാ​​​ഗ്രാ​​​ഹ​​​ക​​​നായ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന ചി​​​ത്രം ഷാ​​​ജി എ​​​ൻ ക​​​രു​​​ണ്‍ സം​​​വി​​​ധാ​​​നം ചെ​​​യ്ത ’ഓ​​​ള്’ ആ​​​യി​​​രു​​​ന്നു. പു​​​ന​​​ലൂ​​​ർ തൊ​​​ളി​​​ക്കോ​​​ട് ശ്രീ​​​നി​​​ല​​​യ​​​ത്തി​​​ൽ ജ​​​നാ​​​ർ​​​ദ​​​ന​​​ൻ വൈ​​​ദ്യ​​​രു​​​ടെ​​​യും പി. ​​​ല​​​ളി​​​ത​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ്. ഭാ​​​ര്യ ശ്രീ​​​ല​​​ത.

ദേ​​​ശാ​​​ട​​​നം (1996) ക​​​രു​​​ണം (1999) അ​​​ട​​​യാ​​​ള​​​ങ്ങ​​​ൾ (2007) ബ​​​യോ​​​സ്കോ​​​പ് ( 2008), വീ​​​ട്ടി​​​ലേ​​​ക്കു​​​ള്ള വ​​​ഴി (2010), ആ​​​കാ​​​ശ​​​ത്തി​​​ന്‍റെ നി​​​റം (2011), കാ​​​ടു​​​ പൂ​​​ക്കു​​​ന്ന നേ​​​രം (2016) എ​​​ന്നീ ചി​​​ത്ര​​​ങ്ങ​​​ൾ​​​ക്കാ​​​ണ് എം.​​​ജെ.​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​നു സം​​​സ്ഥാ​​​ന പു​​​ര​​​സ്കാ​​​രം ല​​​ഭി​​​ച്ച​​​ത്. രാ​​​ധാ​​​കൃ​​​ഷ്ണ​​​നെ സി​​​നി​​​മ​​​യി​​​ൽ കൊ​​​ണ്ടു​​​വ​​​ന്ന​​​ത് എ​​​ൻ.​​​എ​​​ൻ.​​​ബാ​​​ല​​​കൃ​​​ഷ്ണ​​​നാ​​​ണ്. പ്ര​​​ശ​​​സ്ത സം​​​വി​​​ധാ​​​യ​​​ക​​​രാ​​​യ അ​​​ടൂ​​​ർ ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ, മു​​​ര​​​ളി നാ​​​യ​​​ർ, ഷാ​​​ജി എ​​​ൻ.​​​ക​​​രു​​​ണ്‍, ടി.​​​വി.​​​ച​​​ന്ദ്ര​​​ൻ, ഡോ.​​​ബി​​​ജു, ജ​​​യ​​​രാ​​​ജ്, ര​​​ഞ്ജി​​​ത്, മ​​​ധു​​​പാ​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ക്കൊ​​​പ്പ​​​വും അ​​​ദ്ദേ​​​ഹം പ്ര​​​വ​​​ർ​​​ത്തി​​​ച്ചു.

സ്റ്റി​​​ൽ ഫോ​​​ട്ടോ​​​ഗ്ര​​​ാഫ​​​റാ​​​യി​​​ട്ടാ​​​യി​​​രു​​​ന്നു തു​​​ട​​​ക്കം. അ​​​ലി അ​​​ക്ബ​​​ർ സം​​​വി​​​ധാ​​​നം ചെ​​​യ്ത മാ​​​മ​​​ല​​​ക​​​ൾ​​​ക്ക​​​പ്പു​​​റ​​​ത്ത് എ​​​ന്ന ചി​​​ത്ര​​​മാ​​​ണ് ആ​​​ദ്യ സ്വ​​​ത​​​ന്ത്ര ചി​​​ത്രം.

മ​​​ക​​​ൻ യ​​​ദു​​​കൃ​​​ഷ്ണ​​​നും ഛാ യാ​​​ഗ്രാ​​​ഹ​​​ക​​​നാ​​​ണ്. മ​​​ക​​​ൾ നീ​​​ര​​​ജ ഫാ​​​ഷ​​​ൻ ഡി​​​സൈ​​​ന​​​റും.