തൃശൂർ: സാണ്ടർ കെ. തോമസ് അവാർഡ് ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക്. 22,222 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ഓഗസ്റ്റ് 20നു വൈകുന്നേരം നാലിനു തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ എം.പി. വീരേന്ദ്രകുമാർ എംപി പുരസ്കാരം സമ്മാനിക്കുമെന്ന് അവാർഡ് നിർണയ സമിതി ഭാരവാഹികളായ യൂജിൻ മൊറേലി, ഡോ. പി.വി. കൃഷ്ണൻനായർ എന്നിവർ അറിയിച്ചു.