കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡിഫ്രന്റലി ഏബിൾഡ് പേഴ്സണ്‍സ് വെൽഫെയർ ഫെഡറേഷന്റെ (ഡിഎഇഒ) നേതൃത്വത്തിൽ ഓഗസ്റ്റ് 21നു ഭിന്നശേഷിക്കാർ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 11നു നടക്കുന്ന പരിപാടി സിപിഎം കേന്ദ്രകമ്മിറ്റിയംഗം എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.
ഭിന്നശേഷിക്കാരുടെ പെൻഷൻ 3000 രൂപയാക്കുക, ക്ഷേമനിധി ഏർപ്പെടുത്തുക, ആനുകൂല്യങ്ങൾ ലഭിക്കാൻ അവരുടെ വരുമാനം മാത്രം മാനദണ്ഡമാക്കുക, പെൻഷൻ പ്രായം 65 വയസാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്. സംസ്ഥാന പ്രസിഡന്റ് അഡ്വ. മോഹനൻ, ജനറൽ സെക്രട്ടറി ഒ. വിജയൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.