കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം അഞ്ച് കോടി രൂപ നല്‍കിയതിനെതിരേ അന്താരാഷ്ട്ര ഹിന്ദു പരിഷത്തില്‍ അംഗമായ കാഞ്ഞിരപ്പള്ളി സ്വദേശി വി. അനില്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.
ഗുരുവായൂര്‍ ദേവസ്വം നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരവും ഹൈക്കോടതിയുടെ മുന്‍ നിര്‍ദേശ പ്രകാരവും ഇത്തരത്തില്‍ പണം നല്കാന് കഴിയില്ല. അതിനാല്‍ ഗുരുവായൂര്‍ ദേവസ്വം കമ്മീഷണര്‍ പ്രളയ ദുരിതാശ്വാസമായി പണം നല്കാന് തീരുമാനിച്ചതും ദേവസ്വം മാനേജിംഗ് കമ്മിറ്റി പണം നല്കിയതും നിയമവിരുദ്ധമാണെന്നും പണം പലിശ സഹിതം തിരിച്ചു നല്കാന് സര്‍ക്കാരിനോടു നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.