കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വ്യാജ ബാങ്ക് രേഖ ചമച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസില്‍ നേരത്തേ അറസ്റ്റിലായ ആദിത്യന്റെ സുഹൃത്ത് കാക്കനാട് സ്വദേശി വിഷ്ണു റോയ് ആണ് അറസ്റ്റിലായത്. ബംഗളൂരുവില്‍നിന്നു പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത പ്രതിയെ മണിക്കൂറുകളോളം ചോദ്യം ചെയ്തശേഷം ഇന്നലെ രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്നു മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കി.
കര്‍ദിനാളിനെതിരേ വ്യാജരേഖ ഉണ്ടാക്കാന്‍ ഇയാള്‍ ആദിത്യനെ സഹായിച്ചെന്നാണു പോലീസില്‍ നിന്നു ലഭിച്ച വിവരം. കേസ് അന്വേഷണവുമായി നടന്ന ചോദ്യം ചെയ്യലുകളില്‍ ഇയാള്‍ക്കെതിരേ ചില മൊഴികള്‍ പോലീസിന് ലഭിച്ചിരുന്നു. ഇയാള്‍ ബാംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നുവെന്നാണു സൂചന. വ്യാജരേഖ നിര്‍മിച്ചതെന്നു കരുതുന്ന കംപ്യൂട്ടര്‍ പരിശോധനയിലാണു കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പോലീസിനു ലഭിച്ചത്.