കോട്ടയം: പോലീസ് സേനയുടെ മേൽ മുഖ്യമന്ത്രിക്കു നിയന്ത്രണം നഷ്ടപ്പെട്ടതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. പോലീസിലെ ഒരു വിഭാഗം ബെല്ലും ബ്രേക്കും ഇല്ലാതെ അഴിഞ്ഞാടുകയാണെന്നും തിരുവഞ്ചൂർ രാധാകൃഷ്്ണൻ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
പോലീസിൽ മുഖ്യമന്ത്രിക്കു നിയന്ത്രണം നഷ്ടപ്പെട്ടതിനു തെളിവാണ് തിരുവനന്തപുരത്തു യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ പോലീസ് കാഴ്ചക്കാരായി നിന്ന സംഭവം. കസ്റ്റഡി മരണം സംബന്ധിച്ച കേസിൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനു മുഖം നഷ്ടപ്പെട്ടതല്ലാതെ ഗുണപരമായ യാതൊരു നടപടിയും ഇതുവരെ ഉണ്ടായില്ല.
മാവേലിക്കര സബ്ജയിലിൽ ക്രൂരമായ മർദനത്തിനിരയായി മരിച്ച ജേക്കബിന്റെ കൊലപാതകം സംബന്ധിച്ച് അടിയന്തരമായി ഉന്നത പോലീസ് സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.