തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ച് വിടുമെന്ന് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു. യൂണിവേഴ്സിറ്റി കോളജിലെ സംഘർഷത്തിൽ വിദ്യാർഥിക്കു കുത്തേറ്റ സംഭവവുമായി ബന്ധപ്പെട്ടായിരുന്നു അഖിലേന്ത്യാ പ്രസിഡന്റിന്റെ പ്രതികരണം.