"കല, വിപ്ലവം, പ്രണയം’ എന്ന ആഷിക് അക്ബർ അലി ചിത്രത്തിൽ ഗായത്രി സുരേഷ് നായികയായെത്തുന്നു. കോളജ് പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിൽ ശക്തയായ കമ്യൂണിസ്റ്റുകാരിയുടെ വേഷത്തിലാണ് ഗായത്രി അഭിനയിക്കുന്നത്. പ്രശ്നങ്ങളിൽ ധൈര്യത്തോടെ അഭിപ്രായങ്ങൾ പറയുകയും അതിനുവേണ്ടി നിലകൊള്ളുകയും ചെയ്യുന്ന ഗ്രീഷ്മ എന്ന കഥാപാത്രത്തെയാണ് ഗായത്രി അവതരിപ്പിക്കുക.
സു സു സുധി വാൽമീകം, ഉൗഴം എന്നീ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടൻ അൻസൻ പോളാണ് ചിത്രത്തിൽ നായകൻ. ഗസ്റ്റ് ലക്ചററായി കോളജിൽ പഠിപ്പിക്കാനെത്തുന്ന ഗായത്രിയുടെ കോസ്റ്റ്യൂം മുൻ ചിത്രങ്ങളിൽനിന്നു വ്യത്യസ്തമാണെന്നാണ് സംവിധായകൻ നല്കുന്ന സൂചന.
ഈ മാസം റിലീസ് ചെയ്ത വർണ്യത്തിൽ ആശങ്കയാണ് ഗായത്രിയുടെ പുതിയ സിനിമ.