മാസ്റ്ററിന് ശേഷം വിജയ് നായകനാകുന്ന സിനിമ എ.ആര്. മുകുകദോസ് സംവിധാനം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. തുപ്പാക്കി, കത്തി, സര്‍ക്കാര്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമയാണിത്. സിനിമയുടെ തിരക്കഥ ജോലികള്‍ പുരോഗമിക്കുകയാണെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
ഫിലിം ട്രാക്കര്‍ കൗശിക് ആണ് ഇതുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്തത്. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
#ThalapathyVijay - Dir #ARM - ☀
— Kaushik LM (@LMKMovieManiac) March 19, 2020
It looks like the return of the #Sarkar trio for #Thalapathy65