കോട്ടയം: എംജി കാന്പസിലെ റെഗുലർ വിദ്യാർഥികളുടെ ഹോസ്റ്റൽ പ്രവേശനം ഇനി ഓണ്‍ലൈനിലൂടെ. ഓണ്‍ലൈനിലൂടെ അപേക്ഷിക്കാനും ഫീസടയ്ക്കാനും സാധിക്കും. ലഭിക്കുന്ന ഓണ്‍ലൈൻ അപേക്ഷകൾ ബന്ധപ്പെട്ട പഠനവകുപ്പുകൾ പരിശോധിച്ച് മെരിറ്റ് സീനിയോറിറ്റി അനുസരിച്ചാണ് ഹോസ്റ്റലുകൾ അനുവദിക്കുക.
ഓണ്‍ലൈൻ സംവിധാനത്തിന്റെ ഉദ്ഘാടനം പ്രോ വൈസ് ചാൻസലർ പ്രഫ. സി.ടി. അരവിന്ദ്കുമാർ നിർവഹിച്ചു. സിൻഡിക്കറ്റംഗങ്ങളായ പ്രഫ. ടോമിച്ചൻ ജോസഫ്, ഡോ. ആർ. പ്രഗാഷ്, ഡോ. എ. ജോസ്, ഹോസ്റ്റൽ വാർഡൻ ഡോ. വി.പി. സൈലസ്, ഫിനാൻസ് ഓഫീസർ വത്സമ്മ കരുണാകരൻ, ഡെപ്യൂട്ടി രജിസ്ട്രാർ ബാബുരാജ് വാര്യർ, അസിസ്റ്റന്റ് രജിസ്ട്രാർ പോൾ വർഗീസ്, സീറ്റാഡ് സെക്ഷൻ ഓഫീസർ ആർ. മുരളി എന്നിവർ സന്നിഹിതരായിരുന്നു.സീറ്റാഡാണ് ഇതിനാവശ്യമായ സോഫ്റ്റ്വെർ വികസിപ്പിച്ചത്.
പഠനവകുപ്പുകളിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷയോടൊപ്പംതന്നെ ഹോസ്റ്റൽ സൗകര്യത്തിനുള്ള അപേക്ഷകൂടി നൽകാനാവുംവിധം അടുത്ത വർഷം മുതൽ ക്രമീകരണം ഏർപ്പെടുത്തും. ഗവേഷകവിദ്യാർഥികൾക്കടക്കം അറുനൂറിലധികം വിദ്യാർഥികൾക്കാണ് വിവിധ ഹോസ്റ്റലുകളിലുള്ളത്.