തിരുവനന്തപുരം: ഭാരതത്തിനാകെ മാതൃകയായ കാരുണ്യ പദ്ധതി പരമാവധി ആളുകള്‍ക്കു പ്രയോജനം ലഭിക്കുന്ന വിധത്തില്‍ നടപ്പാക്കുന്നതിനു സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് -എം വർക്കിംഗ് ചെയര്മാന് പി.ജെ. ജോസഫ് എംഎല്‍എ കാരുണ്യ പദ്ധതി നിര്‍ത്തലാക്കുന്നതിനെതിരേ കേരള കോണ്‍ഗ്രസ് -എമ്മിന്റെ ആഭിമുഖ്യത്തില്‍ കാരുണ്യ ബെനവലന്റ് ഫണ്ട് ഓഫീസിനു മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ. എം. മാണി ആവിഷ്കരിച്ച സ്വപ്ന പദ്ധതിയായ കാരുണ്യ പദ്ധതിയിലൂടെ 2.39 ലക്ഷം പേര്‍ക്കായി 2318 കോടി രൂപയുടെ ചികിത്സാ അനുമതി നല്‍കിയെന്നും ജോസഫ് ചൂണ്ടിക്കാട്ടി.
പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ആശ്രയമായിരുന്ന കാരുണ്യ പോലൊരു മാതൃകാ പദ്ധതി ഇന്‍ഷ്വറന്‍സ് കമ്പനികളുടെ ദയാദാക്ഷിണ്യത്തിനു വിടുന്നതു ഖേദകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ധര്‍ണയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
ഒരു രൂപ പോലും സര്‍ക്കാരിനു ചെലവില്ലാതെ ലോട്ടറിയിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ചാണ് പദ്ധതി ആവിഷ്കരിച്ചത്. ചികിത്സാ തുക ലഭിക്കാന്‍ ആരുടേയും ശിപാര്‍ശ വേണ്ട. ഇന്‍ഷ്വറന്‍സ് പദ്ധതി വരുന്നതോടെ പ്രീമിയം അടയ്ക്കാന്‍ എല്ലാവരും നിര്‍ബന്ധിതരാകും.
അംബാനി -അദാനിമാര്‍ക്കു വേണ്ടി നടത്തുന്ന പദ്ധതിയാണിത്. ഇതു പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും തിരിച്ചടിയാകുമെന്നും ചെന്നിത്തല പറഞ്ഞു.
പ്രതിഷേധ ധര്‍ണയില്‍ മോന്‍സ് ജോസഫ് എംഎല്‍എ, തോമസ് ഉണ്ണിയാടന്, കൊട്ടാരക്കര പൊന്നച്ചന്, പ്രഫ. ഡി.കെ ജോണ്‍, സാജന് ഫ്രാന്‍സിസ്, മാത്യു ജോര്‍ജ്, സജി മഞ്ഞക്കടമ്പില്‍, വര്‍ഗീസ് മാമന്,എബ്രഹാം കലമണ്ണില്‍, വി. ജെ. ലാലി, കുളത്തൂര്‍ കുഞ്ഞുകൃഷ്ണപിള്ള, താന്നിവിള ശശിധരന് എന്നിവര്‍ പ്രസംഗിച്ചു.