+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡി​എ​സ്ടി​യു​ടെ പ്ര​വ​ർ​ത്ത​നം സ​ഭ​യ്ക്കു കൂ​ടു​ത​ൽ ശ​ക്തി പ​ക​രും: മാർ ആലഞ്ചേരി

ഭ​​ര​​ണ​​ങ്ങാ​​നം: തോ​​മാ​​ശ്ലീ​​ഹ​യു​​ടെ പ്രേ​​ഷി​​ത തീ​​ക്ഷ്ണ​​ത​​യും ചൈ​​ത​​ന്യ​​വും ഉ​​ൾ​​ക്കൊ​​ണ്ട് പ്രേ​​ഷി​​ത പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തു​​ന്ന ഡോ​​ട്ടേ​​ഴ്സ് ഓ​​ഫ് സെ​​ന്‍റ് തോ​​മ​​സ് (ഡി​
ഡി​എ​സ്ടി​യു​ടെ പ്ര​വ​ർ​ത്ത​നം സ​ഭ​യ്ക്കു  കൂ​ടു​ത​ൽ ശ​ക്തി പ​ക​രും: മാർ ആലഞ്ചേരി
ഭ​​ര​​ണ​​ങ്ങാ​​നം: തോ​​മാ​​ശ്ലീ​​ഹ​യു​​ടെ പ്രേ​​ഷി​​ത തീ​​ക്ഷ്ണ​​ത​​യും ചൈ​​ത​​ന്യ​​വും ഉ​​ൾ​​ക്കൊ​​ണ്ട് പ്രേ​​ഷി​​ത പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തു​​ന്ന ഡോ​​ട്ടേ​​ഴ്സ് ഓ​​ഫ് സെ​​ന്‍റ് തോ​​മ​​സ് (ഡി​​എ​​സ്ടി) മി​​ഷ​​ന​​റി സ​​ന്യാ​​സി​​നീ സ​​മൂ​​ഹം ക​​ത്തോ​​ലി​​ക്കാ​ സ​​ഭ​​യു​​ടെ പ്രേ​​ഷി​​ത​ സ്വ​​ഭാ​​വ​​ത്തി​​ന്‍റെ മു​​ഖ​​മാ​​ണെ​​ന്നു സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി. എം​​എ​​സ്ടി സ​​ന്യാ​​സി​​നീ സ​​മൂ​​ഹ​​ത്തി​​ന്‍റെ സു​​വ​​ർ​​ണ​​ജൂ​​ബി​​ലി സ​​മാ​​പ​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു ഭ​​ര​​ണ​​ങ്ങാ​​നം സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​ന ​പ​​ള്ളി​​യി​​ൽ ന​​ട​​ന്ന കൃ​​ത​​ജ്ഞ​​താ​​ബ​​ലി​​യി​​ൽ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു സ​​ന്ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു അ​ദ്ദേ​ഹം.

പ്രേ​​ഷി​​ത​​സ​​മൂ​​ഹം സ്വ​​യം വ​​ള​​രു​​ക​​യും സ​​ഭ​​യെ വ​​ള​​ർ​​ത്തു​​ക​​യും ചെ​​യ്യു​​ന്നു. ഒ​​രു എ​​ത്തും​​പി​​ടി​​യു​​മി​​ല്ലാ​​ത്ത സ്ഥ​​ല​​ത്തേ​​ക്കു ദൈ​​വ​​ത്തി​​ന്‍റെ വി​​ളി സ്വീ​​ക​​രി​​ച്ച് അ​​ബ്രാ​​ഹം പോ​​യ​​തു​​പോ​​ലെ ദൈ​​വ​​ഹി​​തം നി​​റ​​വേ​​റ്റു​​ന്ന പ്രേ​​ഷി​​ത​​ദൗ​​ത്യം ഏ​​റ്റെ​​ടു​​ത്തി​​രി​​ക്കു​​ന്ന​​വ​​രാ​​ണ് ഡി​​എ​​സ്ടി സി​​സ്റ്റേ​​ഴ്സ്. തോ​മാ ശ്ലീ​ഹാ​യു​ടെ വി​​ശ്വാ​​സ തീ​​ക്ഷ്ണ​​ത​​യും ത്യാ​​ഗ​​മ​​നോ​​ഭാ​​വ​​വും പ്രാ​​ർ​​ഥ​​നാ​​നി​​ഷ്ഠ​​യും മാ​​തൃ​​ക​​യാ​​ക്കു​​ന്ന ഡി​​എ​​സ്ടി​​യു​​ടെ പ്ര​​വ​​ർ​​ത്ത​​നം സ​​ഭ​​യ്ക്ക് കൂ​​ടു​​ത​​ൽ ശ​​ക്തി പ​​ക​​രു​​ന്ന​​താ​​യും ക​​ർ​​ദി​​നാ​​ൾ പ​​റ​​ഞ്ഞു.

ബി​ഷ​പ്പു​മാ​രാ​യ മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്, മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വ​​ട​​ക്കേ​​ൽ, മാ​​ർ ജോ​​സ​​ഫ് കൊ​​ട​​ക​​ല്ലി​​ൽ, മാ​​ർ ജ​​യിം​​സ് അ​​ത്തി​​ക്ക​​ളം, മാ​​ർ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ​​റ​​ന്പി​​ൽ, മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി​​രു​​ന്നു. കൃ​​ത​​ജ്ഞ​​താ​ ബ​​ലി​​ക്കു ശേ​​ഷം പാ​​രീ​​ഷ് ഹാ​​ളി​​ൽ പൊ​​തു​​സ​​മ്മേ​​ള​​നം ക​​ർ​​ദി​​നാ​​ൾ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഈ​​ശോ​​യാ​​കു​​ന്ന വ​​ഴി​​യി​​ലൂ​​ടെ ശ​​രി​​യാ​​യ ട്രാ​​ക്കി​​ൽ അ​​ര​​നൂ​​റ്റാ​​ണ്ടാ​​യി സു​​വി​​ശേ​​ഷ​​വേ​​ല ചെ​​യ്യു​​ന്ന സ​​മൂ​​ഹ​​മാ​​ണ് ഡി​​എ​​സ്ടി​​യെ​​ന്നും തോ​​മാ​​ശ്ലീ​​ഹാ​യു​​ടെ ചൈ​​ത​​ന്യം പ്ര​​ഘോ​​ഷി​​ക്കാ​​ൻ അ​​വ​​ർ​​ക്കു സാ​​ധി​​ക്കു​​ന്നു​​ണ്ടെ​​ന്നും മാ​​ർ ക​​ല്ല​​റ​​ങ്ങാ​​ട്ട് പ​​റ​​ഞ്ഞു. ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ഇ​​ട​​യ്ക്കു​​വ​​ച്ച് അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്ന യാ​​ത്ര​​യ​​ല്ല ഒ​​രു മി​​ഷ​​ന​​റി​​യു​​ടേ​​തെ​​ന്നും ഈ​​ശോ​​യോ​​ടൊ​​പ്പം മ​​രി​​ച്ച് നി​​ത്യ​​ജീ​​വ​​ൻ നേ​​ടു​​ന്പോ​​ഴാ​​ണ് അ​​ത് അ​​ർ​​ഥ​​വ​​ത്താ​​കു​​ന്ന​​തെ​​ന്നും ആ​​ർ​​ച്ച്ബി​​ഷ​​പ് പ​​റ​​ഞ്ഞു.

മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വ​​ട​​ക്കേ​​ൽ, മാ​​ർ ജോ​​സ​​ഫ് കൊ​​ട​​ക​​ല്ലി​​ൽ, മാ​​ർ ജ​​യിം​​സ് അ​​ത്തി​​ക്ക​​ളം, എം​​എ​​സ്ടി ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റാ​​ൾ റവ. ഡോ. ആ​​ന്‍റ​​ണി പെ​​രു​​മാ​​നൂ​​ർ എം​​എ​​സ്ടി, ക​​പ്പൂ​​ച്ചി​​ൻ കോ​​ട്ട​​യം സെ​​ന്‍റ് ജോ​​സ​​ഫ് പ്രൊ​​വി​​ൻ​​സ് പ്രൊ​​വി​​ൻ​​ഷ്യ​ൽ ഫാ.​​ജോ​​സ​​ഫ് പു​​ത്ത​​ൻ​​പു​​ര, കു​​റ​​വി​​ല​​ങ്ങാ​​ട് മേ​​ജ​​ർ ആ​​ർ​​ക്കി എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത് മ​​റി​​യം ആർച്ച് ഡീക്കൻ തീർ ഥാടന ദേവാലയം ആർച്ച് പ്രീ​​സ്റ്റ് ഫാ. ​​ജോ​​സ​​ഫ് ത​​ട​​ത്തി​​ൽ, രാ​ഷ്‌​ട്ര​ദീ​​പി​​ക ലി​മി​റ്റ​ഡ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​മാ​​ത്യു ച​​ന്ദ്ര​​ൻ​​കു​​ന്നേ​​ൽ, മൂ​​വാ​​റ്റു​​പു​​ഴ ലി​​സ്യൂ സെ​​ന്‍റ​​ർ ഡ​​യ​​റ​​ക്ട​​ർ റവ. ഡോ. അ​​ഗ​​സ്റ്റി​​ൻ വാ​​ലു​​മ്മേ​​ൽ ഒ​​ഡി​​സി, സി​​സ്റ്റ​​ർ ലി​​സി വ​​ട​​ക്കേ​​ചി​​റ​​യാ​​ത്ത് എ​​സ്എ​​ബി​​എ​​സ്, ജോ​​യി ഏ​​ബ്ര​​ഹാം, ഭ​​ര​​ണ​​ങ്ങാ​​നം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ബേ​​ബി​​ച്ച​​ൻ പ​​രു​​ന്തു​​വീ​​ട്ടി​​ൽ, സി​​സ്റ്റ​​ർ നീ​​റാ പു​​തു​​മ​​ന എ​​സ്എ​​ൻ​​ഡി തു​​ട​​ങ്ങി​​യ​​വ​​ർ ആ​​ശം​​സ​ക​ള​ർ​പ്പി​ച്ചു. ഡി​​എ​​സ്ടി സു​​പ്പീ​​രി​​യ​​ർ ജ​​ന​​റ​​ൽ സി​​സ്റ്റ​​ർ ലി​​സ ജോ​​സ് പൂ​​വ​​ത്തോ​​ലി​​ൽ സ്വാ​​ഗ​​ത​​വും അ​​സി​​സ്റ്റ​​ന്‍റ് ജ​​ന​​റ​​ൽ സി​​സ്റ്റ​​ർ സ​​ലോ​​മി മൂ​​ക്ക​​ൻ​​തോ​​ട്ടം കൃ​​ത​​ജ്ഞ​​ത​​യും പ​​റ​​ഞ്ഞു. മാ​​ർ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ​​റ​​ന്പി​​ൽ, ഭ​​ര​​ണ​​ങ്ങാ​​നം ഫൊ​​റോ​​ന പ​​ള്ളി വി​​കാ​​രി ഫാ. ​​അ​​ഗ​​സ്റ്റി​​ൻ കൊ​​ഴു​​പ്പം​​കു​​റ്റി, വി​​വി​​ധ സ​​ന്യാ​​സ​​സ​​ഭാ മേ​​ല​​ധി​​കാ​​രി​​ക​​ൾ, വൈ​​ദി​​ക​​ർ, സ​ന്യ​സ്ത​ർ, അ​​ല്മാ​​യ​​ർ, സ​​ന്യാ​​സി​​നീ സ​​ഭാം​​ഗ​​ങ്ങ​​ളു​​ടെ കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

സി​​സ്റ്റ​​ർ ജോ​​സി​​ലി​​ൻ മാ​​ന്പ​​ള്ളി​​ൽ ര​​ചി​​ച്ച ഡി​​എ​​സ്ടി​​യു​​ടെ ച​​രി​​ത്ര​​പു​​സ്ത​​കം - കെ​​യ്റോ​​സ് - മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് പ്ര​​കാ​​ശ​​നം ചെ​​യ്തു. എം​​എ​​സ്ടി ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റ​​ൽ ഫാ.​​ആ​​ന്‍റ​​ണി പെ​​രു​​മാ​​നൂ​​ർ ആ​​ദ്യ​​പ്ര​​തി ഏ​​റ്റു​​വാ​​ങ്ങി. ധ്യാ​​ന​​ചി​​ന്ത​​ക​​ൾ അ​​ട​​ങ്ങി​​യ പു​​സ്ത​​ക​​ത്തി​​ന്‍റെ പ്ര​​കാ​​ശ​​നം മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വ​​ട​​ക്കേ​​ൽ നി​​ർ​​വ​​ഹി​​ച്ചു. ഫാ.​​അ​​ഗ​​സ്റ്റി​​ൻ വാ​​ലു​​മ്മേ​​ൽ പു​​സ്ത​​ക​​ത്തി​​ന്‍റെ ആ​​ദ്യ​​കോ​​പ്പി ഏ​​റ്റു​​വാ​​ങ്ങി. സു​​വ​​നീ​​ർ പ്ര​​കാ​​ശ​​നം മാ​​ർ ജ​​യിം​​സ് അ​​ത്തി​​ക്ക​​ളം നി​​ർ​​വ​​ഹി​​ച്ചു. സി​​സ്റ്റ​​ർ മേ​​രി നി​​റ സു​​വ​​നീ​​ർ ഏ​​റ്റു​​വാ​​ങ്ങി. ഫാ.​​ജേ​​ക്ക​​ബ് താ​​ഴ​​ത്തേ​​ൽ ര​​ചി​​ച്ച പി​​തൃ​​ഗീ​​ത​​ങ്ങ​​ൾ എ​​ന്ന ഗാ​​ന​​സ​​മാ​​ഹാ​​ര​​ത്തി​​ന്‍റെ സി​​ഡി പ്ര​​കാ​​ശ​​നം മാ​​ർ ജോ​​സ​​ഫ് കൊ​​ട​​ക​​ല്ലി​​ൽ നി​​ർ​​വ​​ഹി​​ച്ചു. ഡി​​എ​​സ്ടി സു​​പ്പീ​​രി​​യ​​ർ ജ​​ന​​റ​​ൽ സി​​സ്റ്റ​​ർ ലി​​സ പൂ​​വ​​ത്തോ​​ലി​​ൽ സി​​ഡി ഏ​​റ്റു​​വാ​​ങ്ങി.