രാജപുരം: യുജിസി ശമ്പള പരിഷ്കരണം നടപ്പിലാക്കിയ സർക്കാർ നടപടി സ്വാഗതാർഹമെന്ന് കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെപിസിടിഎ). പുതിയ സാഹചര്യത്തിൽ നാലിനു നടത്താനിരുന്ന നിരാഹാരസമരം പിൻവലിക്കുന്നതായി സംസ്ഥാന പ്രസിഡന്റ് ഡോ. യു. അബ്ദുൾ കലാം അറിയിച്ചു.