തിരുവനന്തപുരം: മൃഗസംരക്ഷണ ഫാമുകളിലെ കെട്ടിടനിർമാണച്ചട്ടങ്ങളുടെ അശാസ്ത്രീയത ഉണ്ട ാക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനായി ചട്ടങ്ങളിൽ ആവശ്യമായ മാറ്റം വരുത്തുമെന്നു ജെയിംസ് മാത്യുവിന്റെ സബ്മിഷനു മറുപടിയായി മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചു. പശു, കോഴിവളർത്തൽ കേന്ദ്രങ്ങൾ എന്നിവയ്ക്കായി അശാസ്ത്രീയ കെട്ടിട നിർമാണ ചട്ടങ്ങളാണു തദ്ദേശ സ്ഥാപനങ്ങളിലുള്ളത്. മൃഗസംരക്ഷണ വകുപ്പിന്റെ ചട്ടങ്ങൾക്ക് അനുസൃതമായാകും മാറ്റം വരുത്തുക. ഇതിനായി ബന്ധപ്പെട്ടവരുടെ യോഗം അടിയന്തരമായി വിളിച്ചു ചർച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു.