തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡിക്കൊല സിബിഐ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള ആവശ്യപ്പെട്ടു. നെടുങ്കണ്ടം കസ്റ്റഡിക്കൊല കേരള പോലീസ് സംവിധാനത്തിന് ഒരിക്കലും വസ്തുനിഷ്ഠമായി അന്വേഷിക്കാൻ കഴിയില്ല.
കേന്ദ്രസർക്കാരിന് കേസ് കൈമാറേണ്ടത് കേരള സർക്കാരാണ്. കേസ് സിബിഐ ഏറ്റെടുക്കേണ്ട ആവശ്യകത കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽകൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തിൽ ഒ. രാജഗോപാൽ എംഎൽഎ, വിഎസ്ഡിപി ചെയർമാൻ ചന്ദ്രശേഖരൻ, കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിന്റെ അമ്മ സുന്ദരി, ഭാര്യ വിജയം, ആക്ഷൻ കൗണ്‍സിൽ ചെയർമാൻ ഗബ്രിയേൽ എന്നിവരും പങ്കെടുത്തു.