കളത്തൂക്കടവ്: തേങ്ങയിടാൻ തെങ്ങിൽ കയറിയ തൊഴിലാളി കടന്നൽ കുത്തേറ്റു മരിച്ചു. കളത്തൂക്കടവ് തകടിപ്പുറത്ത് ടി.ടി. രാഘവൻ (52) ആണ് മരിച്ചത്. കടന്നലിന്റെ കുത്തേറ്റ് അവശനിലയിലായ രാഘവനെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്നു രാവിലെ 11നു വീട്ടുവളപ്പിൽ. ഭാര്യ കമലമ്മ (എസ്ടി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ്) കളത്തൂക്കടവ് ഇടയാൽപ്പറന്പിൽ കുടുംബാംഗം.