തിരുവനന്തപുരം: ഹൈസ്കൂളും ഹയര്‍സെക്കന്‍ഡറിയും ഏകീകരിക്കുന്നതിന്റെ ഭാഗമായി കേരള വിദ്യാഭ്യാസ ചട്ടത്തില്‍ ഭേദഗതി വരുത്തി വിജ്ഞാപനമിറങ്ങി . കെഇആറില്‍ ആകെയുള്ള 32 അധ്യായങ്ങളില്‍ 23 അധ്യായങ്ങളില്‍ ഭേദഗതി വരുത്തി. ഡിപിഐ, ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ എന്നിവ റദ്ദാക്കി ഡയറക്ടര്‍ ജനറല്‍ ഓഫ് എഡ്യൂക്കേഷന്‍ എന്ന ഒറ്റക്കുടക്കീഴിലാക്കിയതാണ് ഒരു മാറ്റം. ഹയര്‍സെക്കന്‍ഡറി ഉള്ള സ്കൂളുകളില്‍ ഹെഡ്മാസ്റ്ററുടെ നിലവിലുള്ള ചുമതല നിലനിര്‍ത്തിക്കൊണ്ടുതന്നെ വൈസ് പ്രിന്‍സിപ്പല്‍ പദവിയാക്കി. പരീക്ഷാ ചുമതല പരീക്ഷാ കമ്മീഷണര്ക്കായിരിക്കുമെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആണ് കെഇആര്‍ ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.