+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്പാർക് വിവരങ്ങൾ നൽകൽ: ഡിഡിമാർക്കുള്ള നിർദേശങ്ങൾ

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള​വും അ​ല​വ​ൻ​സു​ക​ളും പ്രോ​സ​സ് ചെ​യ്യു​ന്പോ​ൾ തെ​റ്റു​ക​ൾ സ്പാ​ർ​ക്കി​ൽ വ​രാ​തി​രി​ക്കാ​ൻ എ​ല്ലാ ഡി​ഡി​ഒ​മാ​ർ​ക്കു​മാ​യി സ​ർ​ക്കാ​ർ താഴെപ്പറയ
സ്പാർക് വിവരങ്ങൾ നൽകൽ: ഡിഡിമാർക്കുള്ള നിർദേശങ്ങൾ
തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള​വും അ​ല​വ​ൻ​സു​ക​ളും പ്രോ​സ​സ് ചെ​യ്യു​ന്പോ​ൾ തെ​റ്റു​ക​ൾ സ്പാ​ർ​ക്കി​ൽ വ​രാ​തി​രി​ക്കാ​ൻ എ​ല്ലാ ഡി​ഡി​ഒ​മാ​ർ​ക്കു​മാ​യി സ​ർ​ക്കാ​ർ താഴെപ്പറയ.ു ന്ന നി​ർ​ദേ​ശ​ങ്ങ​ൾ ഇ​റ​ക്കി.

1. വിവിധ സർക്കാർ വകുപ്പുക ളിൽ നിന്ന് സ്പാ​ർ​ക് കൈ​കാ​ര്യം ചെ​യ്യാ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള/അ​ധി​കാ​ര​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ മാ​ത്ര​മേ ഇ​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ നൽ കുന്നതിനായും തെ​റ്റ് തി​രു​ത്ത​ലു​ക​ൾ​ക്കാ​യും സ്പാ​ർ​ക്ക് ഓ​ഫീ​സി​ൽ എ​ത്തേ​ണ്ട​തു​ള്ളൂ.

2. സ്പാ​ർ​ക് ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പോ​കു​ന്ന​തി​നാ​യി നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​പ​ത്രം പ്ര​കാ​ര​മു​ള്ള പ്രൊ​ഫ​ർ​മ (ഡി​ഡി​ഒ മേ​ലൊ​പ്പ് വ​ച്ച​ത്) നി​ർ​ബ​ന്ധ​മാ​യും സ്പാ​ർ​ക് ഓ​ഫീ​സി​ൽ ഹാജരാക്കണം.

3. സ്പാ​ർ​ക്ക് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന് യാ​ത്രാ​ബ​ത്ത​യും ആ ​ദി​വ​സ​ത്തെ ഡ്യൂ​ട്ടി​യും അ​നു​വ​ദി​ച്ചു ന​ൽ​കു​ന്ന​തി​നു സ്പാ​ർ​ക്കി​ൽ​നി​ന്ന് പു​റ​പ്പെ​ടു​വി​ക്കു​ന്ന ഡ്യൂ​ട്ടി സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധമായും കൈപ്പണം.

4. പി​ഴ​വു​ക​ൾ ദൂ​രീ​ക​രി​ക്കു​ന്ന​തി​നാ​യു​ള്ള അ​പേ​ക്ഷ​ക​ൾ സ്പാ​ർ​ക് ഓ​ഫീ​സി​ലേ​ക്ക് സ​മ​ർ​പ്പി​ക്കു​ന്പോ​ൾ ഡി​ഡി​ഒ​യു​ടെ തൊ​ട്ടു മു​ക​ളി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ൻ സാ​ക്ഷ്യ​പ്പെ​ടു​ത്തിയ വ​കു​പ്പു​ത​ല​വ​ന്‍റെ ശി​പാ​ർ​ശ സ​ഹി​തം ഭ​ര​ണ​വ​കു​പ്പ് മു​ഖാ​ന്തി​ര​മാ​ണ് അ​യ​യ്ക്കേ​ണ്ട​ത്.