കൊച്ചി: സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് (സൈം) കളമശേരി കാന്പസിൽ പിജിഡിഎം കോഴ്സിന്റെ ഏഴാം ബാച്ച് ആരംഭിച്ചു. കോളജിൽ നടന്ന ചടങ്ങിൽ കൊച്ചി കപ്പൽശാല സിഎംഡി മധു എസ്. നായർ മുഖ്യാതിഥിയായിരുന്നു. സൈം കൊച്ചി ചെയർമാൻ ഡോ. ജെ. അലക്സാണ്ടർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സൈം കൊച്ചി ഡയറക്ടർ ഡോ.ആർ. നന്ദഗോപാൽ സ്വാഗതവും അക്കാദമിക്സ് ഡീൻ ജോർജ് പോൾ നന്ദിയും പറഞ്ഞു.