ലീലാമ്മ തോമസ്
അത്തിക്കയം
തോണിക്കടവ് പള്ളിക്കൽ തോമസിന്റെ ഭാര്യ ലീലാമ്മ തോമസ് (60) നിര്യാതയായി. സംസ്കാരം നാളെ പത്തിനു ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം ഒന്നിന് തോണിക്കടവ് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. പരേത മൈലപ്ര ചൊള്ളംമാക്കൽ കുടുംബാംഗം. മക്കൾ: ജോമോൻ, ജിജി (മുംബൈ). മരുമക്കൾ: മോനിഷ, പ്രകാശ്.
രുഗ്മിണി
മല്ലപ്പള്ളി
മഞ്ഞത്താനം ലക്ഷംവീട് കോളനിയിൽ വിജയന്റെ ഭാര്യ രുഗ്മിണി (47) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് ഗ്രാമപഞ്ചായത്ത് പൊതു ശ്മശാനത്തിൽ. മക്കൾ: വിനിത,വിജിത,വിദ്യ. മരുമക്കൾ: സുബ്രഹ്മണ്യൻ, മനോജ്, രതീഷ്.
സംസ്കാരം നാളെ
അട്ടച്ചാക്കല്‍
കഴിഞ്ഞദിവസം നിര്യാതനായ പേരങ്ങാട്ട് ചെമ്പകത്തോപ്പില് പി.വി. ചെറിയാന്റെ (കുഞ്ഞുമോന്- 72) സംസ്കാരം നാളെ 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം അട്ടച്ചാക്കൽ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ.
പി.കെ. ജനാർദനൻ
തട്ടയിൽ
മല്ലിക, അജിതാ ഭവൻ പി. കെ. ജനാർദനൻ (77) നിര്യാതനായി. സംസ്കാരം ഇന്നു 11നു വീട്ടുവളപ്പിൽ. ഭാര്യ: ലീല. മക്കൾ: ഗീത, അനിത, അജിത. മരുമക്കൾ: പി.പി. പ്രകാശ്, മോഹനൻ, പരേതനായ റ്റി. ഡി. ശശി.
ചെല്ലമ്മ
പുതുച്ചിറ
മണമേൽപറന്പിൽ (കപ്ലാംമൂട്ടിൽ) ചെല്ലമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് മോർക്കുളങ്ങര ആനന്ദാശ്രമം ശ്മശാനത്തിൽ. മക്കൾ: ചന്ദ്രൻ, ശോഭന. മരുമക്കൾ: ഓമന, മുരളി.
പത്തനംതിട്ട
10:59 PM Jul 01, 2019 | Deepika.com