+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ഹ​നാ​പ​ക​ട​ത്തി​ൽ യുവാവ് മ​രി​ച്ചു, പിതാവിനു ഗു​രു​ത​ര പ​രി​ക്ക്

കു​​​​​റ​​​​​വി​​​​​ല​​​​​ങ്ങാ​​​​​ട്: എം​​​​​സി റോ​​​​​ഡി​​​​​ൽ സ്കൂ​​​​​ട്ട​​​​​ർ പി​​​​​ക്ക്അ​​​​​പ് വാ​​​​​നി​​​​​ലി​​​​​ടി​​​​​ച്ചു​​​​​ണ്ടാ​​​​​യ അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ൽ യുവാവ് മ​​​​
വാ​ഹ​നാ​പ​ക​ട​ത്തി​ൽ യുവാവ് മ​രി​ച്ചു, പിതാവിനു ഗു​രു​ത​ര പ​രി​ക്ക്
കു​​​​​റ​​​​​വി​​​​​ല​​​​​ങ്ങാ​​​​​ട്: എം​​​​​സി റോ​​​​​ഡി​​​​​ൽ സ്കൂ​​​​​ട്ട​​​​​ർ പി​​​​​ക്ക്അ​​​​​പ് വാ​​​​​നി​​​​​ലി​​​​​ടി​​​​​ച്ചു​​​​​ണ്ടാ​​​​​യ അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ൽ യുവാവ് മ​​​​​രി​​​​​ച്ചു. പ​​​​​രി​​​​​ക്കേ​​​​​റ്റ പി​​​​​താ​​​​​വി​​​​​നെ തെ​​​​​ള്ള​​​​​ക​​​​​ത്തെ സ്വ​​​​​കാ​​​​​ര്യ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​പ്പി​​​​​ച്ചു. ക​​​​​ള​​​​​ത്തൂ​​​​​ർ മ​​​​​ണ​​​​​പ്പു​​​​​റ​​​​​ത്ത് റോ​​​​​ണി​​​​​യാണ് ​ ​​​​(26) വെ​​​​​ന്പ​​​​​ള്ളി തെ​​​​​ക്കേ​​​​​ക​​​​​വ​​​​​ല​​​​​യി​​​​​ലു​​​​​ണ്ടാ​​​​​യ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ മ​​​​​രി​​​​​ച്ച​​​​​ത്.

പി​​​​​താ​​​​​വ് വി​​​​​മു​​​​​ക്ത​​​​​ഭ​​​​​ട​​​​​ൻ ജോ​​​​​ക്കു​​​​​ട്ടി ഫി​​​​​ലി​​​​​പ്പിനെ(64)​​​​​ പ​​​​​രി​​​​​ക്കു​​​​​ക​​​​​ളോ​​​​​ടെ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​പ്പി​​​​​ച്ചു. ഇ​​​​​ന്ന​​​​​ലെ ഉ​​​​​ച്ച​​​​​യ്ക്ക് പ​​​​​ന്ത്ര​​​​​ണ്ടോ​​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം.

ഇവർ സ​​​​​ഞ്ച​​​​​രി​​​​​ച്ചി​​​​​രു​​​​​ന്ന സ്കൂ​​​​​ട്ട​​​​​ർ പി​​​​​ക്ക് അപ് വാ​​​​​നി​​​​​ലി​​​​​ടി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. തൊ​​​​​ട്ടു​​​​​പി​​​​​ന്നാ​​​​​ലെ വെ​​​​​ന്പ​​​​​ള്ളി​​​​​യി​​​​​ലൂ​​​​​ടെ ക​​​​​ട​​​​​ന്നു​​​​​പോ​​​​​യ പോ​​​​​ലീ​​​​​സ് ജീ​​​​​പ്പി​​​​​ൽ പ​​​​​രി​​​​​ക്കേ​​​​​റ്റ​​​​​വ​​​​​രെ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ലെ​​​​​ത്തി​​​​​ക്കാ​​​​​ൻ നാ​​​​​ട്ടു​​​​​കാ​​​​​ർ ശ്ര​​​​​മം ന​​​​​ട​​​​​ത്തി​​​​​യെ​​​​​ങ്കി​​​​​ലും പോ​​​​​ലീ​​​​​സ് ആ​​​​ദ്യം വ​​​​ഴ​​​​ങ്ങി​​​​യി​​​​ല്ലെ​​​​ന്നു നാ​​​​ട്ടു​​​​കാ​​​​ർ ആ​​​​രോ​​​​പി​​​​ച്ചു. തു​​​​ട​​​​ർ​​​​ന്ന് ജോ​​​​​ക്കു​​​​​ട്ടി​​​​​യെ ഓ​​​​​ട്ടോ​​​​​റി​​​​​ക്ഷ​​​​​യി​​​​​ലും റോ​​​​​ണി​​​​​യെ പോ​​​​​ലീ​​​​​സ് ജീ​​​​​പ്പി​​​​​ലും ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലെ​​​​​ത്തി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

റോ​​​​​ണി​​​​​യു​​​​​ടെ മൃ​​​​​ത​​​​​ദേ​​​​​ഹം കോ​​​​​ട്ട​​​​​യം മെ​​​​​ഡി​​​​​ക്ക​​​​​ൽ കോ​​​​​ള​​​​​ജ് ആ​​​​​ശു​​​​​പ​​​​​ത്രി മോ​​​​​ർ​​​​​ച്ച​​​​​റി​​​​​യി​​​​​ൽ. ബി​​​​​എ​​​​​സ്‌​​​​​സി ന​​​​​ഴ്സിം​​​​​ഗ് പാ​​​​​സാ​​​​​യ റോ​​​​​ണി വി​​​​​ദേ​​​​​ശ​​​​​ത്തേ​​​​​ക്കു പോ​​​​​കാ​​​​​നൊ​​​​​രു​​​​​ങ്ങവേയാണ് ദുരന്തം. ക​​​​​ള​​​​​ത്തൂ​​​​​ർ എ​​​​​ടാ​​​​​ട്ട് ആ​​​​​ലീ​​​​​സാ​​​​​ണ് മാ​​​​​താ​​​​​വ്. റോ​​​​​ബി ഏ​​​​​ക സ​​​​​ഹോ​​​​​ദ​​​​​ര​​​​​നാ​​​​​ണ്.