കൊച്ചി: മാരകമായ മയക്കുമരുന്നുമായി കൊച്ചി നഗരത്തിൽ മൂന്നു പേർ പിടിയിൽ. നോർത്ത് ഇന്ത്യയിൽനിന്നു വൻ തോതിൽ കഞ്ചാവ് എത്തിക്കുന്നതിലെ മുഖ്യ കണ്ണി തപൻ ബർമൻ (24), മാവേലിക്കര സ്വദേശി രാഹുൽ (21), ചങ്ങനാശേരി സ്വദേശി നസിം(20) എന്നിവരെയാണു പിടികൂടിയത്. ഇവരിൽനിന്നു ഹാഷിഷ്, ലാസ, കഞ്ചാവ് എന്നിവ പിടിച്ചെടുത്തു.
ഷാഡോ പോലീസിന്റെയും ഇൻഫോപാർക് പോലീസിന്റെയും സംയുക്ത ഓപ്പറേഷനിലാണ് പ്രതികൾ പിടിയിലായത്. അസിസ്റ്റന്റ് കമ്മീഷണർ കെ.പി. ഫിലിപ്പ്, ഡെപ്യൂട്ടി കമ്മീഷണർ ജി. പൂങ്കുഴലി, സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ കെ.എ. തോമസ്, സെൻട്രൽ സിഐ വിജയശങ്കർ, ഇൻഫോപാർക് സിഐ പി.കെ. രാധാമണി, ഷാഡോ എസ്ഐ ജോസഫ് സാജൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മയക്കുമരുന്ന് വേട്ട.