കോട്ടയം: കേരള ജനപക്ഷം (സെക്യൂലർ) സംസ്ഥാന കമ്മിറ്റി നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്ററിൽ ചേരും. പാർട്ടി രൂപീകരണത്തിന് ശേഷം നടക്കുന്ന പ്രഥമ സംസ്ഥാന കമ്മിറ്റിയിൽ ചെയർമാൻ ഉൾപ്പെടെയുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കും. മുന്നണി യോഗത്തിൽ പങ്കെടുക്കേണ്ട പ്രതിനിധികളെയും തീരുമാനിക്കും.