കൊച്ചി: ധീവര വിഭാഗത്തിന് അർഹമായ പരിഗണന ഉറപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം ഗോശ്രീ പണ്ഡിറ്റ് കറുപ്പൻ സ്മാരക ഹാളിനു മുന്നിൽ പണ്ഡിറ്റ് കറുപ്പൻ പ്രതിമ അനാവരണം ചെയ്ത ശേഷം പണ്ഡിറ്റ് കറുപ്പൻ അനുസ്മരണവും 135-ാം ജൻമദിന സമ്മേളനവും ധീവര ദിനാചരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹ്യപരമായ മാറ്റങ്ങളുണ്ടാക്കുന്നതിൽ നിർണായക പങ്കു വഹിച്ച വ്യക്തിയാണു പണ്ഡിറ്റ് കറുപ്പനെന്നു മുഖ്യമന്ത്രി അനുസ്മരിച്ചു.