ചങ്ങനാശേി: വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ദളിത് ക്രൈസ്തവരുടെ ഭരണപങ്കാളിത്തം ഉറപ്പാക്കാൻ 29-06-2019ൽ ചങ്ങനാശേരിയിൽ കൂടിയ ദലിത് കത്തോലിക്കാ മഹാജനസഭ (ഡിസിഎംഎസ്) സംസ്ഥാന കൗണ്‍സിൽ തീരുമാനിച്ചു.
കാലാകാലങ്ങളിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ ദലിത് ക്രൈസ്തവരെ അവഗണിക്കുന്നതു പരിഗണിച്ചാണ് ഈ നീക്കം. ഇതിനായി സമാന ചിന്താഗതിയുള്ള സംഘടനകളെ സംഘടിപ്പിച്ചു സംയുക്തമായി നീങ്ങും. ചങ്ങനാശേരിയിൽ കൂടിയ കൗണ്‍സിൽ യോഗം കെസിബിസി എസ്സി/എസ്ടി/ബിസി കമ്മീഷൻ ചെയർമാൻ മാർ ജേക്കബ് മുരിക്കൽ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കൽ അധ്യക്ഷനായുള്ള യോഗത്തിൽ സംസ്ഥാന ഡയറക്ടർ ഫാ. ഷാജ് കുമാർ, മുൻ ഡയറക്ടർ ഫാ. ജോസ് വടക്കേക്കുറ്റ്, കാഞ്ഞിരപ്പള്ളി ഡയറക്ടർ ഫാ. ജോസ്കുട്ടി ഇടത്തിനകം, ജനറൽ സെക്രട്ടറി എൻ. ദേവദാസ്, ഖജാൻജി ജോർജ് എസ്. പള്ളിത്തറ, സെക്രട്ടറി ഷാജി ചാഞ്ചിക്കൽ, സി.സി. കുഞ്ഞുകൊച്ച്, ഓർഗനൈസർ ജസ്റ്റിൻ മാത്യു എന്നിവർ പ്രസംഗിച്ചു. വിവിധ രൂപതകളിൽനിന്നുള്ള സംസ്ഥാന കൗണ്‍സിൽ അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.