കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയുടെ(കുഫോസ്) സ്കൂള്‍ ഓഫ് മാനേജ്മെന്റ് ആന്‍ഡ് ഓൺട്രപ്രണർഷിപ്പ് നടത്തുന്ന എംബിഎ- ജനറല്‍, എംബിഎ എനര്‍ജി മാനേജ്മെന്റ് കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കു മൂന്നിനു രാവിലെ 10ന് സ്പോട്ട് അഡ്മിഷന് നടത്തും. 50 ശതമാനം മാര്‍ക്കോടെ നേടിയ ബിടെക്, ബിഇ ബിരുദമാണ് എനര്‍ജി മാനേജ്മെന്റ് എംബിഎ കോഴ്സിന്റെ പ്രവേശന യോഗ്യത. ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്കു ജനറല്‍ എംബിഎയ്ക്കു ചേരാം. വിശദ വിവരങ്ങള്‍ക്ക് കുഫോസ് വെബ്സൈറ്റ് (www.kufos.ac.in) സന്ദര്‍ശിക്കുക. ഫോണ്‍- 9496823410.