തൊടുപുഴ: രൂക്ഷമായ ഉൗർജ പ്രതിസന്ധി മുൻനിർത്തി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താനുള്ള നിർദേശം കെഎസ്ഇബി ഒരാഴ്ചത്തേക്കു നീട്ടി. രണ്ടു ദിവസത്തിനകം മഴ ശക്തമാകുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പരിഗണിച്ചാണു തീരുമാനം.
ഇന്നലെ തിരുവനന്തപുരത്തു ചേർന്ന കെഎസ്ഇബി ഫുൾ ബോർഡ് യോഗത്തിൽ വിഷയം അജൻഡയിൽ ഉൾപ്പെടുത്തിയിരുന്നില്ലെങ്കിലും പ്രതിസന്ധിയുടെ തീവ്രത ചെയർമാൻ എൻ.എസ്. പിള്ള അവതരിപ്പിച്ചു. ലോഡ് ഷെഡിംഗ്, പവർ കട്ട് അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താതെ മുന്നോട്ടുപോകാനാകാത്ത സ്ഥിതിയാണു വൈദ്യുതി വകുപ്പിനുള്ളത്.