+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​വി​ധാ​യ​ക​ൻ ബാ​ബു നാരായണൻ അ​ന്ത​രി​ച്ചു

തൃ​​​ശൂ​​​ർ: സിനിമ സം​​​വി​​​ധാ​​​യ​​​ക​​​ൻ ബാ​​​ബു നാ​​​രാ‍​യ​​​ണ​​​ൻ (അ​​​നി​​​ൽ ബാ​​​ബു 59) അ​​​ന്ത​​​രി​​​ച്ചു. അ​​​ർ​​​ബു​​​ദരോ​​​ഗ​​​ത്തെ തു​​​ട​​​ർ​​​ന്നു ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​
സം​വി​ധാ​യ​ക​ൻ  ബാ​ബു നാരായണൻ അ​ന്ത​രി​ച്ചു
തൃ​​​ശൂ​​​ർ: സിനിമ സം​​​വി​​​ധാ​​​യ​​​ക​​​ൻ ബാ​​​ബു നാ​​​രാ‍​യ​​​ണ​​​ൻ (അ​​​നി​​​ൽ ബാ​​​ബു- 59) അ​​​ന്ത​​​രി​​​ച്ചു. അ​​​ർ​​​ബു​​​ദരോ​​​ഗ​​​ത്തെ തു​​​ട​​​ർ​​​ന്നു ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. സം​​​സ്കാ​​​രം ന​​​ട​​​ത്തി. ഭാ​​​ര്യ: ജ്യോ​​​തി​​​ല​​​ക്ഷ്മി (സ്കൂ​​​ൾ അ​​​ധ്യാ​​​പി​​​ക). മ​​​ക്ക​​​ൾ: ന​​​ടി ശ്രാ​​​വ​​​ണ, അ​​​സി​​​സ്റ്റ​​​ന്‍റ് കാ​​​മ​​​റാ​​​മാ​​​ൻ ദ​​​ർ​​​ശ​​​ൻ. സം​​​വി​​​ധാ​​​യ​​​ക​​​ൻ അ​​​നി​​​ൽ കു​​​മാ​​​റു​​​മാ​​​യി ചേ​​​ർ​​​ന്ന് ‘അ​​​നി​​​ൽ ബാ​​​ബു’​​​എന്ന പേ​​​രി​​​ൽ 24 സി​​​നി​​​മ​​​ക​​​ൾ സം​​​വി​​​ധാ​​​നം ചെ​​​യ്ത​​​യാ​​​ളാ​​​ണ് ബാ​​​ബു. തൊ​​​ണ്ണൂ​​​റു​​​ക​​​ളി​​​ൽ മ​​​ല​​​യാ​​​ള സി​​​നി​​​മ​​​യി​​​ലെ തി​​​ര​​​ക്കു​​​ള്ള സം​​​വി​​​ധാ​​​യ​​​ക​​​നാ​​​യി​​​രു​​​ന്നു ബാ​​​ബു നാ​​​രാ​​​യ​​​ണ​​​ൻ എ​​​ന്ന ബാ​​​ബു പി​​​ഷാ​​​ര​​​ടി. കോ​​​ഴി​​​ക്കോ​​​ട്ടു​​​കാ​​​ര​​​നാ​​​യ ബാ​​​ബു, ഹ​​​രി​​​ഹ​​​ര​​​ന്‍റെ സം​​​വി​​​ധാ​​​ന സ​​​ഹാ​​​യി​​​യാ​​​യി​​​ട്ടാ​​​ണ് ച​​​ല​​​ച്ചി​​​ത്രരം​​​ഗ​​​ത്തേ​​​ക്കു പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​ത്. അ​​​ന്നു പി.​​​ആ​​​ർ.​​​എ​​​സ്. ബാ​​​ബു എ​​​ന്ന പേ​​​രി​​​ലാ​​​ണ് അ​​​റി​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​ത്.

സ്വ​​​ത​​​ന്ത്ര​​​മാ​​​യി ആ​​​ദ്യം സം​​​വി​​​ധാ​​​നം ചെ​​​യ്ത ചി​​​ത്രം അ​​​ന​​​ഘ. പി​​​ന്നീ​​​ട് പൊ​​​ന്ന​​​ര​​​ഞ്ഞാ​​​ണം എ​​​ന്ന ചി​​​ത്രം സം​​​വി​​​ധാ​​​നം ചെ​​​യ്തു. ആ ​​​സ​​​മ​​​യ​​​ത്താ​​​ണ് അ​​​നി​​​ലി​​​ന്‍റെ പോ​​​സ്റ്റ് ബോ​​​ക്സ് ന​​​മ്പ​​ർ 27 എ​​​ന്ന ചി​​​ത്ര​​​ത്തി​​​ൽ അ​​​സോ​​​സി​​​യേ​​​റ്റാ​​​വു​​​ന്ന​​​ത്. ആ ​​​പ​​​രി​​​ച​​​യം സൗ​​​ഹൃ​​​ദ​​​മാ​​​യി വ​​​ള​​​രു​​​ക​​​യും അ​​​വ​​​ർ സം​​​വി​​​ധാ​​​ന ജോ​​​ഡി​​​ക​​​ളാ​​​യി മാ​​​റു​​​വാ​​​ൻ തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. അ​​​ങ്ങ​​​നെ അ​​​നി​​​ൽ - ബാ​​​ബു എ​​​ന്ന ഇ​​​ര​​​ട്ട​​​സം​​​വി​​​ധാ​​​യ​​​ക​​​രു​​​ടെ വി​​​ജ​​​യ കൂ​​​ട്ടു​​​കെ​​​ട്ടി​​​നു തു​​​ട​​​ക്കം കു​​​റി​​​ച്ചു. 1992ൽ ​​​"മാ​​​ന്ത്രി​​​ക​​​ച്ചെ​​​പ്പി​​​'ലൂ​​​ടെ അ​​​നി​​​ൽ-ബാ​​​ബു എ​​​ന്ന സം​​​വി​​​ധാ​​​യ​​​ക​​​ ജോ​​​ടി മ​​​ല​​​യാ​​​ള​​​ത്തി​​​ൽ അ​​​ര​​​ങ്ങേ​​​റ്റം കു​​​റി​​​ച്ചു. ജ​​​ഗ​​​ദീ​​​ഷ് നാ​​​യ​​​ക​​​നാ​​​യ ഈ ​​​സി​​​നി​​​മ ഹി​​​റ്റാ​​​യ​​​തോ​​​ടെ മ​​​ല​​​യാ​​​ള​​​ത്തി​​​ലെ തി​​​ര​​​ക്കു​​​ള്ള സം​​​വി​​​ധാ​​​യ​​​ക​​​രാ​​​യി അ​​​നി​​​ൽ ബാ​​​ബു​​​മാ​​​ർ.

വെ​​​ൽ​​​ക്കം ടു ​​​കൊ​​​ടൈ​​​ക്ക​​​നാ​​​ൽ, ഇ​​​ഞ്ച​​​ക്കാ​​​ട​​​ൻ മ​​​ത്താ​​​യി ആ​​​ൻ​​​ഡ് സ​​​ണ്‍​സ്, അ​​​ച്ഛ​​​ൻ കൊ​​​മ്പ​​​ത്ത് അ​​​മ്മ വ​​​ര​​​മ്പ​​​ത്ത്, അ​​​ര​​​മ​​​ന​​​വീ​​​ടും അ​​​ഞ്ഞൂ​​​റേ​​​ക്ക​​​റും, ര​​​ഥോ​​​ത്സ​​​വം, ക​​​ളി​​​യൂ​​​ഞ്ഞാ​​​ൽ, മ​​​യി​​​ൽ​​​പ്പീ​​​ലി​​​ക്കാ​​​വ്, പ​​​ട്ടാ​​​ഭി​​​ഷേ​​​കം, സാ​​​ക്ഷാ​​​ൽ ശ്രീ​​​മാ​​​ൻ ചാ​​​ത്തു​​​ണ്ണി, കു​​​ടും​​​ബ വി​​​ശേ​​​ഷം, സ്ത്രീ​​​ധ​​​നം, ഉ​​​ത്ത​​​മ​​​ൻ, പ​​​ക​​​ൽ​​​പ്പൂ​​​രം, വാ​​​ൽ​​​ക്ക​​​ണ്ണാ​​​ടി, ഞാ​​​ൻ സ​​​ൽ​​​പ്പേ​​​ര് രാ​​​മ​​​ൻ​​​കു​​​ട്ടി തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി ശ്ര​​​ദ്ധേ​​​യ​​​മാ​​​യ ചി​​​ത്ര​​​ങ്ങ​​​ൾ ആ ​​​കൂ​​​ട്ടു​​​കെ​​​ട്ടി​​​ൽ​​​നി​​​ന്നു പി​​​റ​​​ന്നു. ഇ​​​വ​​​യി​​​ൽ ഭൂ​​​രി​​​പ​​​ക്ഷ​​​വും ഹി​​​റ്റു​​​ക​​​ളു​​​മാ​​​യി​​​രു​​​ന്നു. 2004 ൽ ​​​ഇ​​​റ​​​ങ്ങി​​​യ ‘പ​​​റ​​​യാം’ആ​​​യി​​​രു​​​ന്നു സം​​​വി​​​ധാ​​​യ​​​ക കൂ​​​ട്ടു​​​കെ​​​ട്ടി​​​ലെ അ​​​വ​​​സാ​​​ന ചി​​​ത്രം.

മ​​​മ്മൂ​​​ട്ടി​​​യെ നാ​​​യ​​​ക​​​നാ​​​ക്കി ഗു​​​രു​​​നാ​​​ഥ​​​നാ​​​യ ഹ​​​രി​​​ഹ​​​ര​​​ൻ സം​​​വി​​​ധാ​​​നം ചെ​​​യ്ത കേ​​​ര​​​ള​​​വ​​​ർ​​​മ പ​​​ഴ​​​ശി​​​രാ​​​ജ​​​യു​​​ടെ അ​​​സോ​​​സി​​​യേ​​​റ്റ് സം​​​വി​​​ധാ​​​യ​​​ക​​​നാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ച്ചു. ഒ​​​രി​​​ട​​​വേ​​​ള​​​യ്ക്കു​​​ശേ​​​ഷം മം​​​മ്ത​​​യെ നാ​​​യി​​​ക​​​യാ​​​ക്കി സം​​​വി​​​ധാ​​​നം ചെ​​​യ്ത ‘റ്റു ​​​നൂ​​​റാ വി​​​ത്ത് ലൗ’​​എ​​​ന്ന ചി​​​ത്രം 2014 ൽ ​​​പു​​​റ​​​ത്തു​​​വ​​​ന്നി​​​രു​​​ന്നു.