+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രി​ല്യ​ന്‍റ് സ്റ്റ​ഡി സെ​ന്‍റ​ർ വി​ക്ട​റി ഡേ; വിഷ്ണുവിനു 10 ലക്ഷം രൂപ സമ്മാനം

പാ​​ലാ: മെ​​ഡി​​ക്ക​​ൽ, എ​​ൻ​​ജി​​നി​​യ​​റിം​​ഗ് പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​ക​​ളി​​ൽ വി​​ജ​​യി​​ക​​ളാ​​യ​​വ​​രെ ആ​​ദ​​രി​​ക്കാ​നാ​യി പാ​​ലാ ബ്രി​​ല്യ​​ന്‍റ് സ്റ്റ​​ഡി സെ​​ന്‍റ​​ർ വി​​ക്ട​​റി ഡേ ​​ആ​​ഘേ
ബ്രി​ല്യ​ന്‍റ് സ്റ്റ​ഡി സെ​ന്‍റ​ർ വി​ക്ട​റി ഡേ;  വിഷ്ണുവിനു 10 ലക്ഷം രൂപ സമ്മാനം
പാ​​ലാ: മെ​​ഡി​​ക്ക​​ൽ, എ​​ൻ​​ജി​​നി​​യ​​റിം​​ഗ് പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​ക​​ളി​​ൽ വി​​ജ​​യി​​ക​​ളാ​​യ​​വ​​രെ ആ​​ദ​​രി​​ക്കാ​നാ​യി പാ​​ലാ ബ്രി​​ല്യ​​ന്‍റ് സ്റ്റ​​ഡി സെ​​ന്‍റ​​ർ വി​​ക്ട​​റി ഡേ ​​ആ​​ഘോ​​ഷി​​ച്ചു. ജോ​​സ് കെ. ​​മാ​​ണി എം​​പി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങ് ധ​​ന​​കാ​​ര്യ​​മ​​ന്ത്രി ഡോ. ​​തോ​​മ​​സ് ഐ​​സ​​ക് ഉ​​ദ്ഘാ​​ട​​നം ചെയ് തു. തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​​പി മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണ​​വും പാ​​ലാ ബി​ഷ​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് അ​​നു​​ഗ്ര​​ഹ​ പ്ര​​ഭാ​​ഷ​​ണവും ന​​ട​​ത്തി.

എ​​ൻ​​ജി​​നി​​യ​​റിം​​ഗ് പ്ര​​വേ​​ശ​​ന ​പ​​രീ​​ക്ഷ​​യി​​ൽ ഒ​​ന്നാം റാ​​ങ്ക് നേ​​ടി​​യ വി​​ഷ്ണു വി​​നോ​​ദി​​ന് 10 ല​​ക്ഷം രൂ​​പ​​യും മെ​​ഡി​​ക്ക​​ൽ പ്ര​​വേ​​ശ​​ന​ പ​​രീ​​ക്ഷ​​യി​​ൽ ര​​ണ്ടാം റാ​​ങ്ക് നേ​​ടി​​യ ഹൃ​​ദ്യ ല​​ക്ഷ്മി ബോ​​സി​​നും എ​​ൻ​​ജി​​നി​​യ​​റിം​​ഗ് പ്ര​​വേ​​ശ​​ന​ പ​​രീ​​ക്ഷ​​യി​​ൽ ര​​ണ്ടാം റാ​​ങ്ക് നേ​​ടി​​യ ഗൗ​​തം ഗോ​​വി​​ന്ദി​​നും അ​​ഞ്ചു ല​​ക്ഷം രൂ​​പ വീ​​ത​​വും സ​മ്മാ​നി​ച്ചു. ജെ​​ഇ​​ഇ അ​​ഡ്വാ​​ൻ​​സ്ഡ് 182-ാം റാ​​ങ്ക് നേ​​ടി​​യ നി​​ര​​ഞ്ജ​​ൻ ജെ. ​​നാ​​യ​​ർ​​ക്ക് നാ​​ലു ല​​ക്ഷം രൂ​​പ​​യും മെ​​ഡി​​ക്ക​​ലി​​ൽ മൂ​​ന്നാം റാ​​ങ്ക് നേ​​ടി​​യ വി.​​പി. അ​​ശ്വി​​ന് മൂ​​ന്നു ല​​ക്ഷം രൂ​​പ കാ​​ഷ് അ​​വാ​​ർ​​ഡും സ്വ​​ർ​​ണ ​മെ​​ഡ​​ലു​​ക​​ളും മ​​ന്ത്രി ഡോ. ​​തോ​​മ​​സ് ഐ​​സ​​ക് സ​​മ്മാ​​നി​​ച്ചു.

15 പേ​​ർ​​ക്ക് ഒ​​രു ല​​ക്ഷം രൂ​​പ വീ​​ത​​വും ഏ​​ഴു പേ​​ർ​​ക്ക് 75,000 രൂ​​പ വീ​​ത​​വും ഒ​​ന്പ​​തു പേ​​ർ​​ക്ക് 50,000 രൂ​​പ വീ​​ത​​വും 28 പേ​​ർ​​ക്ക് 25,000 രൂ​​പ വീ​​ത​​വും 25 പേ​​ർ​​ക്ക് 10,000 രൂ​​പ വീ​​ത​​വും 19 പേ​​ർ​​ക്ക് 5,000 രൂ​​പ വീ​​ത​​വും കാ​​ഷ് അ​​വാ​​ർ​​ഡ് ന​​ൽ​​കി. മെ​​ഡി​​ക്ക​​ലി​​ൽ 170 പേ​​ർ​​ക്കും എ​​ൻ​​ജി​​നി​​യ​​റിം​​ഗി​​ൽ 130 പേ​​ർ​​ക്കു​​മാ​​യി ആ​​കെ 85 ല​​ക്ഷം രൂ​​പ​​യു​​ടെ കാ​​ഷ് അ​​വാ​​ർ​​ഡാ​​ണ് വി​​ത​​ര​​ണം ചെ​​യ്ത​​ത്.

എം​​എ​​ൽ​​എമാരായ പി.​​സി. ജോ​​ർ​​ജ്, സു​​രേ​​ഷ് കു​​റു​​പ്പ്, മോ​​ൻ​​സ് ജോ​​സ​​ഫ്, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​ർ ബെ​​റ്റി റോ​​യി മ​​ണി​​യ​​ങ്ങാ​​ട്ട്, മു​​ത്തോ​​ലി ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് മു​​ൻ പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യ രാ​​ജ​​ൻ മു​​ണ്ട​​മ​​റ്റം, മി​​നി മ​​നോ​​ജ്, പാ​​ലാ മു​​നി​​സി​​പ്പ​​ൽ കൗ​​ൺ​​സി​​ല​​ർ മേ​​രി ഡൊ​​മി​​നി​​ക്, മാ​​ന്നാ​​നം കെ​​ഇ സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ൽ ഫാ. ​​ജ​​യിം​​സ് മു​​ല്ല​​ശേ​​രി, ആ​​ന​​ക്ക​​ല്ല് സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് പ​​ബ്ലി​​ക് സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ൽ ഫാ. ​​സ​​ണ്ണി മ​​ണി​​യാ​​ക്കു​​പാ​​റ, ചെ​​ത്തി​​പ്പു​​ഴ പ്ലാ​​സി​​ഡ് വി​​ദ്യാ​​വി​​ഹാ​​ർ പ്രി​​ൻ​​സി​​പ്പ​​ൽ റ​​വ.​ഡോ. സാം​​ജി മാ​​ത്യു സി​​എം​​ഐ, ഡ​​യ​​റ​​ക്ട​​ർ ബി. ​​സ​​ന്തോ​​ഷ്കു​​മാ​​ർ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.