ചിറ്റാരിക്കാൽ: കുടുംബനാഥനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട വെസ്റ്റ് എളേരി പഞ്ചായത്ത് അതിരുമാവ് കോളനിയിലെ പുതിയകൂട്ടത്തിൽ ദാമോദരനെ (68)യാണ് ഇന്നലെ രാവിലെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
കൊലപാതകമാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ മൂത്തമകൻ അനീഷിനെ ചിറ്റാരിക്കാൽ പോലീസ് അറസ്റ്റ് ചെയ്തു. അനീഷും അമ്മ രാധാമണിയും അച്ഛൻ ദാമോദരനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഇവർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. വിരലടയാള വിദഗ്ധരും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.